കൃപ’ഇഫ്താർ സംഗമവും സ്കോളർഷിപ് വിതരണവും ശ്രദ്ധേയമായി.


റിയാദ്:കായംകുളം പ്രവാസി അസോസിഷൻ കൃപയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും നിർധന വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ് കൈമാറലും മലാസ് പെപ്പെർ ട്രീ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.

പ്രോഗ്രാം കൺവീനർ സൈഫ് കൂട്ടിങ്ങലിന്റെ ആമുഖത്തോടു കൂടി തുടങ്ങിയ സംഗമം ചെയർ മാൻ സത്താർ കായംകുളം ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈജു നമ്പലശേരിൽ അധ്യക്ഷത വഹിച്ചു.സഹല സമീർ ഖിറാഅത്ത് നടത്തി.

തുടക്ക കാലം മുതൽ ജീവകാരുണ്യ രംഗത്ത് ‌ വേറിട്ട മുദ്ര പതിപ്പിച്ച ‘കൃപ’യുടെ സേവനങ്ങളുടെ തുടർച്ചയായാണ് സ്കോളർഷിപ് വിതരണം നടന്നത് നിർധന വിദ്യാർത്ഥികൾക്കുള്ള സഹായനിധി,സ്കോളർഷിപ് കൺവീനർ കെ ജെ റഷീദ് ജീവകാരുണ്യ കൺവീനർ കബീർ മജീദിന് കൈമാറി.

മാനവിക ഐക്യവും സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിന് പുറമേ സഹജീവികളോടുള്ള കാരുണ്യവും ഉത്തവാദിത്ത ബോധവും ഉണർത്താൻ ഇത്തരം ഇഫ്താർ സംഗമങ്ങൾ കാരണമാകുമെന്ന് ശ്രീ ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു. വി ജെ നസ്രുദീൻ, പുഷ്പരാജ് , സുലൈമാൻ ഊരകം, മുജീബ് കായംകുളം, ഗഫൂർ കൊയിലാണ്ടി , വിജയൻ നെയ്യാറ്റിങ്കര , നാസർ ലെയ്സ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ കൃപ പ്രസിഡന്റ് ഷൈജു നമ്പലശേരിൽ സലിം സഖാഫിക്കുള്ള മൊമെന്റോ കൈമാറി.

ഷബീർ വരിക്കപ്പള്ളി, ഷിബു ഉസ്മാൻ, അബ്ദുൽ വാഹിദ് , സലിം തുണ്ടത്തിൽ, ഷംസുദ്ധീൻ ബഷീർ, സൈഫ് കായംകുളം, കനി ഹിദായത് , രഞ്ജിത്ത് കണ്ടപ്പുറം സമീർ റോയ്‌ബെക് ഷംസുദീൻ വടക്കേതലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഇസ്ഹാഖ് ലവ് ഷോർ സ്വാഗതവും, അഷ്‌റഫ് തകഴി നന്ദിയും പറഞ്ഞു.


Read Previous

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഇഫ്താർ മീറ്റ് 2023 സംഘടിപ്പിച്ചു.

Read Next

ജനസംഖ്യയിൽ ചൈനയെ മറികടന്ന് ഇന്ത്യ; 30ലക്ഷത്തിന്റെ വർധന, 142.86 കോടിയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »