കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ മണ്ഡല തല കൂട്ടായ്മ മണ്ഡല തല ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് മിഡ്ലീസ്റ്റിലെ നമ്പർ വൺ കാർഗോ കൊറിയർ കമ്പനിയായ എ.ബി .സി കാർഗോ കപ്പിനു വേണ്ടി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെയ് രണ്ടാം വാരം നടക്കുന്ന മേളയിൽ 16 മണ്ഡല ടീമുകളാണ് മാറ്റുരക്കുക പൂർണ്ണ മായും സൗദി പൗരന്മാർ നിയന്ത്രിക്കുന്ന റഫറി പാനലായിരിക്കും മൽസരങ്ങൾ നിയന്ത്രിക്കുക ട്രോഫി ക്കു പുറമെ പതിനായിരം റിയാൽ പ്രൈസ് മണി പ്രഖ്യാപിച്ച മൽസരത്തിൽ പതിവിൽ നിന്നും വിഭിന്നമായി മലയാളികൾക്കു പുറമെ ദക്ഷിണേ ന്ത്യയിലെ ഏത് സ്റ്റേറ്റിലെയും താരങ്ങൾക്ക് കളത്തിലിറങ്ങാനുള്ള സാഹചര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു .

അസീസിയ വാദിക്കു സമീപമുള്ള അസീസിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മൽസര ങ്ങൾ അരങ്ങേറുക . കേരളത്തിലെ വിവിധ CH സെൻ്ററുകളുടെ പ്രവർത്തന ങ്ങൾക്കാണ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചിട്ടുള്ളത് . 3 വർഷത്തിനുശേഷമാണ് കെ.എം .സി.സി ഇലവൻസ് ടൂർണ്ണമെൻറു സംഘടിപ്പിക്കുന്നത് ഇതിനായി റിയാദ് കെ.എം. സി.സി പ്രസിഡൻ്റ് സി.പി മുസ്തഫ മുഖ്യരക്ഷാധികാരിയായി നൂറ്റൊന്നംഗ സംഘാടക സമി തിക്കും രൂപം നൽകീട്ടുണ്ട് ചെയർമാൻ ജലീൽ തിരൂർ, ജനറൽ കൺവീനർ നജീബ് നല്ലാങ്കണ്ടി, ട്രഷറർ അബ്ദുറഹ്മാൻ ഫറോക്ക്, കോ ഓർഡിനേറ്റർ മുജീബ് ഉപ്പട
സ്പോൺസർഷിപ്പ് , വളണ്ടിയർ വിംഗ് , സോഷ്യൽ മീഡിയ , ഭക്ഷണം തുടങ്ങിയ വിവിധ കമ്മറ്റി കളും പ്രവർത്തിക്കുന്നു . ഉൽഘാടനത്തോടനു ബന്ധിച്ച് മാർച്ച് പാസ്റ്റsക്കം വിവിധ കലാരൂപങ്ങളും സംഘടിപ്പിക്കുന്നുണ്ട്
വാർത്താസമ്മേളനത്തിൽ എ.ബി.സി ഡയറക്ടർ നിസാർ പുതിയോട്ടിൽ, മുജീബ് ഉപ്പട , ഷഫീർ പറവണ്ണ , മുഹമ്മദലി എ.ബി.സി എന്നിവര്‍ പങ്കെടുത്തു.