റിയാദ്: ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅവ അവൈർനസ് സൊസൈറ്റിയുടെ കീഴിൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ റമദാനിലെ 30 ദിവസവും സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ പരിസമാപ്തിയിലേക്ക്.

ബത്ഹയിലെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ വംശ- വർണ്ണ- ദേശവ്യത്യാസമില്ലാതെ ദിനേന ആയിരത്തിനടുത്ത് ആളുകൾക്ക് നോമ്പ് തുറക്കുവാൻ ഇസ്ലാഹി സെൻറർ പൂർണ സൗകര്യങ്ങൾ ഒരുക്കി. റമദാനിലെ എല്ലാ ദിനങ്ങളിലും വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന ഇഫ്താർ പ്രവർത്തനങ്ങൾക്ക് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ബത്ഹ യൂണിറ്റിലെ 30 ഓളം പ്രവർത്തകർ നേതൃത്വം നൽകി.
വ്യവസ്ഥാപിതമായ സംഘടനാ മികവോടെ തിരക്കുകൾ ക്രമീകരിച്ചുകൊണ്ട് നോമ്പ് തുറക്കാൻ എത്തുന്ന എല്ലാവർക്കും പൂർണ്ണ സജ്ജരായ പ്രവർത്തകരുടെ നേതൃത്വത്തിൽ ആദ്യ- അവസാനം വരെ എല്ലാ സൗകര്യങ്ങളും സംഘാടകസമിതിക്ക് സാധിച്ചു
ആദ്യമെത്തുന്ന 450 ഓളം ആളുകൾക്ക് ഓഡിറ്റോറിയത്തിലും, അതിനുശേഷം വരുന്നവർക്ക് ഇഫ്താർ കിറ്റായും ചിക്കൻ ബിരിയാണി, ചിക്കൻ മന്തിയടക്കമുള്ള നോമ്പുതുറ വിഭാഗങ്ങൾ വിതരണം ചെയ്തതായും, ഇഫ്താറിന് എത്തിയ എല്ലാവർക്കും 30 ദിവസവും പൂർണ്ണ സൗകര്യങ്ങൾ ഒരുക്കുവാൻ സാധിച്ചതായും ഇഫ്താർ ചെയർമാൻ മുഹമ്മദ് സുൽഫിക്കർ, കൺവീനർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, വളണ്ടിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര എന്നിവർ അറിയിച്ചു
റിയാദിലെ മത,സാമൂഹിക, സാംസ്കാരിക,രാഷ്ട്രീയ മീഡിയ, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഇഫ്താർ ക്യാമ്പ് സന്ദർശിച്ചു.ഇസ്ലാഹി സെൻറർ ദഅവ വിഭാഗം കോർഡിനേറ്റർ അബ്ദുസ്സലാം ബുസ്താനിയുടെ നേതൃത്വത്തിൽ, ഇസ്ലാഹി സെൻറർ പ്രബോധകർ എല്ലാദിവസവും വിജ്ഞാന ക്ലാസും ഇഫ്താർ ക്യാമ്പിൽ സംഘടിപ്പിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ മലയാളം പരിഭാഷ സൗജന്യ വിതരണവും നടന്നു.
കമറുദ്ധീൻ , വാജിദ് ചെറുമുക്ക് , നിസാർ അരീക്കോട്, സിബ്ഗത്തുല്ല തെയ്യാല , അബ്ദുന്നാസർ മണ്ണാർക്കാട് , ജലീൽ ആലപ്പുഴ , ഹസനുൽ ബന്ന, ഹനീഫ് മാസ്റ്റർ, ഫൈസൽ കൊളക്കോടൻ, മർസൂഖ് ടിപി , മുസ്തഫ മഞ്ചേശ്വരം , വാജിദ് ടിപി , മുഹമ്മദലി അരിപ്ര ,സാലിഹ് തൃശ്ശൂർ , യാസീൻ ബെപ്പൂർ , നബീൽ പുളിക്കൽ , സലീം കൊട്ടപ്പുറം , ബാസിൽ പുളിക്കൽ , കോയ മൊയ്തീൻ , അബ്ദുൽ റഷീദ് കടവത്ത്, അഷ്റഫ് മംഗലാപുരം, അബൂബക്കർ മഞ്ചേരി, ഷാജഹാൻ, മുസ്തഫ തലപ്പാടി, മുജീബ് ഒതായി, ബാസിത്, എന്നീ പ്രവർത്തകർ ഇഫ്താർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി