ഇരു സേനാവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ഇന്ത്യന്‍ എംബസി താത്ക്കാലികമായി മാറ്റി സ്ഥാപിച്ചു. ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്ന തലസ്ഥാന നഗരം ഖാര്‍തൂമില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് മാറ്റിയത്. ‘ഖാര്‍തൂം നഗരത്തിലെ ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസി താത്ക്കാലികമായി പോര്‍ട്ട് സുഡാനിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. കൂടുതല്‍ സംഭവ വികാസങ്ങളുടെ വെളിച്ചത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും’- ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

+249 999163790; +249 119592986; +249 915028256 എന്നീ നമ്പറുകളിലും cons1.khartoum@ mea.gov.in എന്ന ജി മെയില്‍ ഐഡിയിലും എംബസിയുമായി ബന്ധപ്പെടാന്‍ സാധിക്കും. സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന് കാവേരി തുടരുകയാണ്. റോഡ് മാര്‍ഗം പോര്‍ട്ട് സുഡാനില്‍ എത്തിച്ചാണ് ഇന്ത്യക്കാരെ വ്യോമസേനയുടെ വിമാനങ്ങളിലും നേവിയുടെ കപ്പലിലും സൗദിയിലെ ജിദ്ദയിലേക്ക് മാറ്റുന്നത്. ഇതി നോടകം 3,000 ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് മാറ്റാന്‍ സാധിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ പാളിയ സുഡാനില്‍ കഴിഞ്ഞ രണ്ടു ദിവസമായി വ്യാപക ആക്രമണമാണ് നടക്കുന്നത്. ആക്രമണങ്ങളില്‍ 528പേര് ഇതിനോടകം കൊല്ലപ്പെട്ടു.