ലഖ്‌നൗ: വിഡി സവര്‍ക്കറെ കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എതിരെ കേസെടുക്കാന്‍ ലഖ്‌നൗ കോടതിയുടെ ഉത്തരവ്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അംബരിഷ് കുമാര്‍ ശ്രീവസ്തവയാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഭാരത് ജോഡോ യാത്രയില്‍ മഹാരാഷ്ട്രയില്‍ വെച്ച് സവര്‍ക്കര്‍ക്ക് എതിരായി നടത്തിയ പരാമര്‍ശത്തിന് എതിരെയുള്ള പരാതിയിലാണ്, സഫ്ദര്‍ ജംഗ് പൊലീസിനോട് കേസ് എടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയാണ് കോടതിയെ സമീപിച്ചത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകന്‍ ആയിരുന്നെന്നും അവരില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിയിരുന്നു എന്നുമുള്ള പരാമര്‍ ശത്തിന് എതിരെയാണ് പാണ്ഡെ കോടതിയെ സമീപിച്ചത്.
അതേസമയം, മോദി പരാമര്‍ശത്തിന് എതിരായ ക്രിമിനല്‍ മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്തിലെ സൂറത്ത് കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചില്ല. ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റെയും വാദം കോടതി, വിധി പറയാനായി മാറ്റുകയായിരുന്നു. കേസില്‍ വേനല്‍ അവധിക്ക് ശേഷം വിധി പറയും. ഇടക്കാല സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും.
കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.