റിയാദ് :കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂസ് 16 വാർത്ത ചാനലിന്റെ സൗദി ബ്യുറോയുടെ ആഭിമുഖ്യത്തിൽ റിയാദിലെ ജീവകാരുണ്യ സാംസ്കാരിക കലാ മാധ്യമ രംഗത്തെ നിറ സാന്നിധ്യങ്ങളായ പ്രമുഖരെ ആദരിക്കുന്ന ” ന്യൂസ് 16 സ്നേ ഹാദരവ് ” മെയ് 5 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ റിയാദ് മദീന ഹൈപ്പർ ഓഡി റ്റോറിയത്തിൽ നടക്കുമെന്ന് ചാനൽ ചെയർമാൻ ഹനീഫ സി. പി, സൗദി ബ്യുറോ ചീഫ് മജീദ് കെ പി പതിനാറുങ്ങൽ എന്നിവർ സംയുക്ത വാർത്ത

കുറിപ്പിൽ അറിയിച്ചു. ശിഹാബ് കൊട്ടുകാട്, ഷിബു ഉസ്മാൻ, ഗഫൂർ കൊയിലാണ്ടി, സലാം ടി വി എസ്, അബ്ദുൽ അസീസ് ( ജീവകാരുണ്യം), ഡോക്ടർ അബ്ദുൽ അസീസ്, ഡോക്ടർ സഫീർ എൻ. ആർ,ഷെറിൻ ചാക്കോ, പ്രിൻസി ഫിലിപ്പ് (ആരോഗ്യം ),സജിൻ നിഷാൻ (അവതാരകൻ ),ഖദീജ നിസ (കായികം ), ജലീൽ കൊച്ചിൻ, സത്താർ മാവൂർ, മുത്തലിബ് കാലിക്കറ്റ്, കുഞ്ഞു മുഹമ്മദ്,നിഷ ബിനീഷ്(ഗായകർ), ബിന്ദു സാബു, അയ് തൻ റിതു,അനിക്ക് ഹംദാൻ (കല ) എന്നിവർക്കാണ് ആദരവ് നൽകുന്നത്. റിയാദിലെ കലാകാരന്മാർ പങ്കെടുക്കുന്ന ഗാനസന്ധ്യയും കലാപരിപാടികളും ഉണ്ടായിരിക്കും