അധികാരത്തിലെത്തിയാല്‍ കൂടുതല്‍ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കും; കര്‍ണാടകയില്‍ ബജ്‌രംഗ്ദള്‍ വിവാദം തണുപ്പിക്കാന്‍ കോണ്‍ഗ്രസ്


ബംഗളൂരു: കര്‍ണാടക തെഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബജ്‌രംഗ്ദള്‍ നിരോധന വാഗ്ദാനം വിവാദമായതിന് പിന്നാലെ വിഷയം തണുപ്പിക്കാന്‍ നീക്കവുമായി  കോണ്‍ഗ്രസ്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പുതിയ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. ബജ്രംഗ്ദള്‍ വിഷയത്തില്‍ ബിജെപി ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നീക്കം.

അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെമ്പാടുമുള്ള ഹനുമാന്‍ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പുതിയ ഹനുമാന്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ മുന്‍ഗണന നല്‍കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലെത്തിയാല്‍ ബജ്രംഗ്ദളും പോപ്പുലര്‍ ഫ്രണ്ടും നിരോധിക്കും എന്നായി രുന്നു കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നത്. ഇത് ആയുധമാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി അടക്കം രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയം മയപ്പെടു ത്താന്‍ ഡികെ ശിവകുമാര്‍ നീക്കം തുടങ്ങിയത്. വോട്ട് ചെയ്യുമ്പോള്‍ എല്ലാവരും ‘ജയ് ബജ്‌രംഗബലി’ എന്ന് വിളിക്കണമെന്നു മോദി ആഹ്വാനം ചെയ്തിരുന്നു. മെയ് പത്തി നാണ് കര്‍ണാടകയില്‍ പോളിങ്. 13ന് ഫലം പ്രഖ്യാപിക്കും.


Read Previous

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

Read Next

‘മര്‍ദനം, പരസത്രീബന്ധം, ആഭിചാരം’; ഭാര്യയുടെ പരാതി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »