സൗദിയിൽ ഇ-വിസ പ്രാബല്യത്തിലായി; ആദ്യഘട്ടത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളില്‍ പദ്ധതി നടപ്പില്‍ വന്നു.


റിയാദ്: സൗദി അറേബ്യയിൽ ഇ-വിസ സംവിധാനം നടപ്പിലാക്കി തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്പോർട്ടുകളിൽ വിസ സ്റ്റിക്കറുകൾ പതിക്കുന്ന സംവിധാനമാണ് ഡിജിറ്റലിലേക്ക് മാറിയത്. ഏഴ് രാജ്യങ്ങളിലാവും ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.

ഇന്ത്യ, ഇന്തൊനേഷ്യ, ബംഗ്ലാദേശ്,ഈജിപ്റ്റ്, ജോർദാൻ,യുഎഇ,ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ സൗദി കോൺസുലേറ്റ് ,എംബസികളിലാണ് വിസ സ്റ്റാമ്പിംഗിന് പകരം ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയത്. ഇതുവഴി കോൺസുലേറ്റ് സേവനങ്ങളുടെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


Read Previous

അരിക്കൊമ്പന്‍ കേരളാ വനാതിര്‍ത്തിയില്‍: പടക്കം പൊട്ടിച്ച് തുരത്താന്‍ വനം വകുപ്പ്; മൂന്ന് ദിവസത്തിനിടെ സഞ്ചരിച്ചത് മുപ്പതിലധികം കിലോമീറ്റര്‍

Read Next

നീറ്റ് പ്രവേശന പരീക്ഷ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കങ്ങളായി; 500 വിദ്യാര്‍ഥികള്‍ ഇക്കുറി പരീക്ഷ എഴുതും. പരീക്ഷ തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രത്തിലെത്തണം.പരീക്ഷാകേന്ദ്രം രാവിലെ 8.30 നു തുറക്കും. പരീക്ഷ 11.30 ആരംഭിക്കുന്നതെങ്കിലും 11 നുശേഷം ആരെയും പ്രവേശിപ്പിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »