റിയാദ്: സൗദി അറേബ്യയിലെ നീറ്റ് സെന്ററായ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ 491 വിദ്യാർഥികൾ പരീക്ഷയെഴുതി. 498 പേരാണ് അപേക്ഷ നൽകിയിരു ന്നത്. ജിദ്ദ, ദമാം, ജുബൈൽ, അബഹ, ഖഫ്ജി, മജ്മ, ബുറൈദ, തബുക്ക്, തായിഫ് തുടങ്ങി സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നടക്കമുള്ള വിദ്യാർഥികൾ രക്ഷിതാക്കളോ ടൊപ്പം രാവിലെ തന്നെ സ്‌കൂളിലെത്തിയിരുന്നു.

നിശ്ചയിച്ച സമയത്ത് യാതൊരു പരാതികളുമില്ലാതെ പരീക്ഷ നടന്നുവെന്നും വിപുല മായ സംവിധാനങ്ങളാണ് സ്‌കൂളിൽ ഒരുക്കിയിരുന്നതെന്നും വിദ്യാർഥികളും രക്ഷി താക്കളും പറഞ്ഞു. രാവിലെ 11.30നാണ് പരീക്ഷ തുടങ്ങിയത്. 2.50ന് അവസാനിക്കുകയും ചെയ്തു.
ഫ്രിസ്‌കിംഗ് നടപടികൾ 10.30 ന് ആരംഭിച്ചിരുന്നു. ശേഷം നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷ ഹാളുകളിലേക്ക് വിദ്യാർഥികളെ അയച്ചു. 21 ക്ലാസുകളിലായി 44 ഇൻവിജിലേറ്റർമാണ് പരീക്ഷക്ക് നേതൃത്വം നൽകിയത്. അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖകൾ പരിശോധിച്ചാണ് എല്ലാവരെയും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. കുടിവെള്ളത്തിന്റെ ബോട്ടിലുകൾ മാത്രം അകത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകി.
സ്‌കൂളിലെ എഴുപതോളം സ്റ്റാഫ് രണ്ടുദിവസമായി രാപകൽ അധ്വാനിച്ചാണ് എല്ലാ ക്ലാസുകളിലും സിസിടിവി അടക്കമുള്ള പരീക്ഷ സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. പരീക്ഷയുടെ ഭാഗമായി ഞായറാഴ്ചയും തിങ്കളാഴ്ചയും സ്‌കൂളിന് അവധി നൽകിയിരുന്നു. സൗദി അറേബ്യയിലെ നീറ്റ് പരീക്ഷയുടെ ഒബ്‌സർവർ ഇന്ത്യൻ സ്‌കൂളുകളുടെ ഒബ്‌സ ർവർ കൂടിയായ ഇന്ത്യൻ എംബസി സെകന്റ് സെക്രട്ടറി മുഹമ്മദ് ശബീർ, നീറ്റ് സെന്റർ സൂപ്രണ്ടും ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലുമായ മീര റഹ്മാൻ, എംബസി ഉദ്യോഗ സ്ഥനായ സൂരജ്, കവിത, ഗാസി എന്നിവരാണ് മേൽനോട്ടം വഹിച്ചത്.
സൗദിയിൽ റിയാദിലെ ഇന്ത്യൻ എംബസി സ്‌കൂളിൽ മാത്രമാണ് സെന്റർ അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷവും ഇവിടെ തന്നെയായിരുന്നു സെന്റർ.