
സൗദി ആറേബ്യയിലെ റിയാദിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സ്വാന്തനം 2023 പരിപാടിയിലൂടെ, ക്യാൻസർ രോഗത്താലും അപകടം മൂലവും ചലനശേഷി നഷ്ടപ്പെട്ട മുൻപ്രവാസിയായ തൊടിയൂർ പഞ്ചായത്തിലെ വെളുത്തമണൽ ഭാഗത്തുള്ള വലിയവിട്ടിൽ താഹയ്ക്ക് ഇലക്ട്രിക് വീൽചെയർ നൽകി.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മൈത്രിയുടെ കാരുണ്യഹസ്തം വന്നുചേർന്നത്. മൈത്രീകൂട്ടായ്മയുടെ വാർഷിക പരിപാടിയിൽ പ്രത്യേക ക്ഷണിതാവായി റിയാദിൽ എത്തിയ കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷിന്‍റെ അഭ്യർത്ഥനയെ മാനിച്ചാണ് ഇലക്ട്രിക് വീൽചെയർ നൽകിയത്.

വെളുത്തമണൽ നടന്ന യോഗത്തിൽ മൈത്രി കൂട്ടായ്‌മയുടെ നാട്ടിലുള്ള പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ എം എൽ എ തന്നെയാണ് ഇലക്ട്രിക് വീൽചെയർ കൈമാറിയത്. തുടർന്ന്
അസുഖബാധിതനായ വിജയകുമാർ എന്ന പ്രവാസിയ്ക്ക് 50000/₹ ചികിത്സാ സഹായമായും, വിധവയായ വനിതയ്ക്ക് 25000/₹ വീട് നിർമ്മാണ സഹായമായും, നാലു ക്യാൻസർ രോഗികൾക്ക് 10000 രൂപവീതവും, ചികിത്സയ്ക്കായി ചടങ്ങിൽ കൈമാറി.
നസിർ ഹാനിഫ ആദ്യക്ഷത വഹിച്ച യോഗത്തിൽ മൈത്രി കേരള കോഡിനേറ്റർ ജബ്ബാർ മഹാത്മാ ആമുഖ പ്രഭാഷണവും, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആർ ബിന്ദു മുഖ്യ പ്രഭാഷണ വും മുൻ എം എൽ എ ആർ രാമചന്ദ്രൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലിം മണ്ണേൽ, മുൻ മുനിസി പ്പൽ ചെയർമാൻ എം അൻസർ, സാബിത്ത് ഉസ്താത് ,ശിഹാബ് മുനമ്പത്ത്, സോമൻ പിള്ള, നാസ്സർ പോച്ചയിൽ, വരുൺ ആലപ്പാട്, മുൻ പഞ്ചായത്ത് അംഗം എ എ അസ്സിസ് തുടങ്ങിയവർ ആശംസ കൾ അറിയിച്ചു.എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ മൈത്രി അംഗങ്ങളുടെ മക്കൾക്ക് സ്നേഹാദരവും ചടങ്ങിൽ കൈമാറി.
ആദ്യകാല പ്രവർത്തകരായ ഫസലുദ്ദിൻ,ജലാൽ മൈനാഗപ്പള്ളി,ഹസ്സൻ കുഞ്ഞ് ക്ലാപ്പന മജീദ് മാരാരിതോട്ടം, കമറുദ്ദിൻ തഴവാ,സലിം മാളിയേക്കൽ,താഹ ചൂനാട്, ശംസുദ്ദിൻ, മുരളി മണപ്പള്ളി , ഇസ്മായിൽ വാലേത്ത് എന്നിവരുടെ സാന്നിദ്യവും ശ്രദ്ധേയമായി.മൈത്രി ഭാരവാഹികളായ റഹ്‌മാൻ മുനമ്പത്ത് , ശിഹാബ് കൊട്ടുകാട്,നിസാർ പള്ളിക്കശ്ശേരിൽ ,സാദിഖ് ,മജീദ് ,ബാലു കുട്ടൻ , നസീർ ഖാൻ, ഷാനവാസ് മുനമ്പത്ത് ,നാസർ ലെയ്സ് , മുനീർ ഷാ, സക്കീർ ഷാലിമാർ,അസീസ് താമരക്കുളം , സാബു കല്ലേലിഭാഗം, മജീദ് ചിങ്ങോലി തുടങ്ങിയവരുടെ സഹായ സഹകരണങ്ങളോടെയാണ് പരിപാടിസംഘടിപ്പിച്ചത് .ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും, സലാഹു ദ്ധീൻ അമ്പുള്ള നന്ദിയും പറഞ്ഞു.