ഒഡീഷ ട്രെയിൻ അപകടം : സല്‍മാന്‍ രാജാവും; കിരീടാവകാശിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.


റിയാദ്- ഒഡീഷയില്‍ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ദുഃഖവും അനുശോച നവും രേഖപ്പെടുത്തി.

ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനയച്ച സന്ദേശത്തിലാണ് രാജവും കിരീടാവ കാശിയും ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയത്. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയില്‍ നിരവധി ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന്റെ വാര്‍ത്തയും അതിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളും പരിക്കുകളും സംബന്ധിച്ച വാര്‍ത്തകള്‍ ഞങ്ങള്‍ അറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോടും നിങ്ങളുടെ ജനതയോടും അഗാധമായ അനുശോചനവും ആത്മാര്‍ത്ഥമായ സഹതാപവും അറിയിക്കുന്നു.

പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. നിങ്ങള്‍ക്ക് ഒരു ദോഷവും സംഭവിക്കാതിരിക്കട്ടെ. സന്ദേശത്തില്‍ പറഞ്ഞു.


Read Previous

ജിദ്ദ എയര്‍പോര്‍ട്ട് വഴി മക്കയിലെത്തിയ ആദ്യ 145 അംഗ സംഘം മലയാളി ഹാജിമാർക്ക് മക്ക കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്കി

Read Next

ഉംറ പെര്‍മിറ്റ് ഇന്നു അവസാനിക്കും; ഉംറ വിസയില്‍ മക്കയിലെത്തിയ തീര്‍ഥാടകര്‍ സൗദി അറേബ്യ വിടേണ്ട അവസാന തിയ്യതി ജൂണ്‍ 18

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »