ചിലങ്ക പത്തൊൻപതാം വാർഷികം ‘നൃത്തോത്സവ് 2023’ ആഘോഷിച്ചു.


റിയാദിലെ പ്രശസ്ത നൃത്ത വിദ്യാലയമായ ചിലങ്ക പത്തൊൻപതാം വാർഷികം നൃത്തോത്സവ് 2023 വിപുലമായി ആഘോഷിച്ചു. ഏക്സിറ്റ് 30 ലെ അമിക്കാൻ ഓഡിറ്റോറി യത്തിൽ നടന്ന വർണശബളമായ നൃത്തോത്സവത്തിന്റെ ഔദ്യോഗിക ഉത്ഘാടനം സൗദിയിലെ ശ്രീലങ്കൻ എംബസി അംബാസിഡർ HE P M ഹംസ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ശ്രീലങ്കയും ഇന്ത്യയും പ്രത്യേകിച്ച് കേരളവുമായുള്ള കലാസാംസ്കാരിക ബന്ധങ്ങളും സമാനതകളും സമന്വയങ്ങളും അംബാസിഡർ പരാമർശിക്കുകയുണ്ടായി. റീന കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഈ നൃത്തോത്സവത്തിൽ വിവിധ ഇനങ്ങളിലായി എൺപതോളം കുട്ടികൾ പങ്കെടുത്തു.

അറുപത്തഞ്ചോളം കുട്ടികൾ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ അരങ്ങേറ്റം നടത്തി. ശാസ്ത്രീയ നൃത്തരൂപങ്ങൾക്കു പുറമെ ഒപ്പനയും സിനിമാറ്റിക് നൃത്തങ്ങളും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. കൊച്ചു കുട്ടികൾ അവതരിപ്പിച്ച യോഗ ഡാൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടു

സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ അലക്സ് കൊട്ടാരക്കര, ദീപക്, രഘുനാഥ് പറശ്ശിനിക്കടവ്, ശ്രീമതി. വല്ലി ജോസ് തുടങ്ങിയവരും നൃത്ത വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പ്രതിനിധി . മധുസൂദനൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ശബാന അൻഷാദ്, പവിത്രൻ, അഭിനിത് ബാബു, അഭിനന്ദ ബാബു, എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജസ്റ്റീന ലിനു വയലിനിൽ വായിച്ച ഗാനം ഏറെ പ്രശംസ നേടി. മധു, സുകേഷ്, സൂരജ്, സുജിത്, ഹരികൃഷ്ണൻ, റിജു, നിവേദ്, ശ്രീകുമാർ, ബിജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. റൈഷാ മധു , ശ്രീഷ സുകേഷ്, നീതു ലാൽ, സ്മിത സൂരജ് എന്നിവർ കുട്ടികളെ അണിയറയിൽ അണിയിച്ചൊരുക്കി.

ഷമാൽ, സുകേഷ്, രൂപേഷ് എന്നിവർ ചേർന്ന് രംഗ സജ്ജീകരണം നടത്തി. പ്രവീൺ സാങ്കേതികവും റസാഖ് ശബ്ദ നിയന്ത്രണവും കൈകാര്യം ചെയ്തു ഗിരിജൻ യോഗത്തിനു സ്വാഗതവും പരിപാടിയുടെ അവതാരകൻ കൂടിയായ സജിൻ നിഷാൻ യോഗത്തിൽ നന്ദിയും രേഖപ്പെടുത്തി.


Read Previous

മറ്റൊരാളുടെ തിന്മകള്‍ മാത്രം ശ്രദ്ധിക്കുകയും പറയുകയും ചെയ്യ്ന്നത് മാനസിക സംഘര്‍ഷം വളർത്തും: സുഷമ ഷാൻ, റിയാദ് ഇന്ത്യൻ മീഡിയാ ഫോറത്തിന്‍റെ സംവാദ പരിപാടി ‘റിംഫ് ടോക് സീസൺ–3’; ആറ്റിറ്റ്യൂഡിന്‍റെ ആത്മാവ്’ ചർച്ചാ വേദി വേറിട്ട അനുഭവമായി

Read Next

റിയാദ് കേളി ‘ജീവസ്പന്ദനം’ രക്തദാന ക്യാമ്പ് 16ന്; സംഘാടക സമിതി രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »