റിയാദ് കേളി ‘ജീവസ്പന്ദനം’ രക്തദാന ക്യാമ്പ് 16ന്; സംഘാടക സമിതി രൂപീകരിച്ചു


യാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ‘ജീവസ്പന്ദനം’ എന്ന പേരിൽ നടക്കുന്ന ആറാമത് മെഗാ രക്തദാന ക്യാമ്പിന്റെ വിജയത്തിനായി വിപുല മായ സംഘാടക സമിതി രൂപീകരിച്ചു. കേളിയും സൗദി ആരോഗ്യ മന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും കൈകോർത്താണ് ഇത്തവണയും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

ജൂൺ 16ന് റിയാദ് മലാസ് ലുലു ഹൈപ്പർമാർക്കറ്റിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കും. ബത്ഹ കേളി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷ തയും കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് രക്തദാനത്തി ന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരണം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. 

നാസർ പൊന്നാനി ചെയർമാൻ, ജാർനെറ്റ് നെൽസൻ വൈസ് ചെയർമാൻ, അലി പട്ടാമ്പി കൺവീനർ, സലീം മടവൂർ ജോയിന്റ് കൺവീനർ, രജിസ്‌ട്രേഷൻ കമ്മിറ്റി കൺവീനർ നൗഫൽ യു.സി, ചെയർമാൻ കാഹിം ചേളാരി, ലൈറ്റ്-സൗണ്ട് കൺവീനർ ഇസ്മിൽ, ജോയിന്റ് കൺവീനർ മണികണ്ഠ കുമാർ, ചെയർമാൻ റിയാസ് പള്ളാട്ട്, ഗതാഗത കമ്മിറ്റി കൺവീനർ ഷാജി കെ.കെ, ചെയർമാൻ അനിൽ അറക്കൽ, അംഗങ്ങൾ മൊയ്തീൻ സനയ്യ-40, റഫീഖ് പി.എൻ, എം.ഷമീർ, മുസാഹ് മിയ ജാഫർ, കരീം പൈങ്ങോട്ടൂർ, സൈനുദ്ദീൻ, സാബു, രാജേഷ്, ഭക്ഷണ കമ്മിറ്റി കൺവീനർ സൂരജ്, ചെയർമാൻ അജിത്ത്, സ്‌റ്റേഷനറി കമ്മിറ്റി കൺവീനർ തോമസ് ജോയ്, ചെയർമാൻ സുധീഷ് തരോൾ, പബ്ലിസിറ്റി കമ്മിറ്റി ബിജു തായമ്പത്ത്, വളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട്, വൈസ് ക്യാപ്റ്റന്മാർ ജോർജ് സുലൈ, ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകുന്ന 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.

ഹജിന് മുന്നോടിയായി ആരോഗ്യ മന്ത്രാലയം രക്തം ആവശ്യപ്പെട്ടതനുസരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഓരോ വർഷവും 600 മുതൽ 850 വരെ യൂനിറ്റ് രക്തമാണ് ഓരോ ക്യാമ്പിലും നൽകിയിട്ടുള്ളത്. കേളിയുടെയും കുടുംബ വേദിയു ടെയും പ്രവർത്തകർക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും, പ്രവാസികളായ വിവിധ രാജ്യക്കാരും സൗദി പൗരന്മാരും കേളിയുടെ രക്തദാനത്തിൽ പങ്കാളികളാ വാറുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ നാസർ പൊന്നാനി 0506133010, കൺവീനർ അലി പട്ടാമ്പി 0508060513 എന്നിവരുമായി ബന്ധപ്പെടാം.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, ജീവകാരുണ്യ കമ്മറ്റി ആക്ടിംഗ് ചെയർമാൻ നാസർ പൊന്നാനി എന്നിവർ സംസാരിച്ചു. ജീവകാരുണ്യ കമ്മിറ്റി ആക്ടിംഗ് കൺവീനർ അലി പട്ടാമ്പി നന്ദി പറഞ്ഞു.


Read Previous

ചിലങ്ക പത്തൊൻപതാം വാർഷികം ‘നൃത്തോത്സവ് 2023’ ആഘോഷിച്ചു.

Read Next

റിയാദ് പ്രവാസി വെൽഫെയർ നസീം, സുലൈ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »