റിയാദ് :(മട്ടന്നൂർ) റിയാദ് മട്ടന്നൂർ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ഇൻസിജാമ് ക്യാമ്പയിന്റെ ഭാഗമായി മണ്ഡലത്തിലെ എഴുപത് അനാഥ -നിർധന കുടുംബത്തിലെ കുട്ടികൾക്ക് ഈദ് കിസ് വ എന്ന പേരിൽ പെരുന്നാളിന് അറിയാനുള്ള വസ്ത്രം സമ്മാനിച്ചു. മട്ടന്നൂർ ലീഗ്പാ ഹൌസിൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കുന്നത്തിനുള്ള സൗകര്യാർത്ഥം നൽകുന്ന കൂപ്പണുകൾ പാണക്കാട് റഷീദലി തങ്ങൾയിൽനിന്നും സെക്രട്ടറി പി കെ കുട്ടിയാലി ഏറ്റുവാങ്ങി. ഇ പി ഷംസുദ്ദീൻ അധ്യക്ഷനായി. ടി കെ ശരീഫ് പദ്ധതി വിശദീകരിച്ചു. ലിയാക്കത്ത് കാരിയാടൻ, പി കെ കുട്ട്യാലി , മുസ്തഫ ചൂര്യോട്ട് , പി എം ആബൂട്ടി, പി പി ജലീൽ , ഹാഷിം നീർ വേലി, യഹ് കൂബ് ഹാജി, കെ കെ റഫീക്ക്, അബൂബക്കർ പെടയങ്ങോട്, മുസ്തഫ അലി, റഫീഖ് ബാവോട്ട് പാറ, വി എൻ മുഹമ്മദ്, പി എം ഷൗക്കത്തലി, ബക്കർ എടയന്നൂർ സംസാരിച്ചു.