വിവിധ ഗ്രൂപ്പുകളിലായി റിയാദിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ യാത്രയയപ്പ് നൽകി


റിയാദ് : വിവിധ ഗ്രൂപ്പുകളിലായി റിയാദിൽ നിന്നും ഈ വർഷത്തെ ഹജ്ജിന് പോകുന്നവർക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) റിയാദ് സെൻട്രലിന്റെ കീഴിൽ യാത്രയയപ്പ് നൽകി. ഐ സി എഫ് പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇവർക്ക് നൽകി വരുന്ന ഹജ്ജ് ക്ലാസിന്റെ സമാപനം കുറിച്ചുകൊണ്ടായിരുന്നു യാത്രയയപ്പ് സംഘടിപ്പിച്ചത്.

ഐ സി എഫ് സൗദി നാഷണൽ കമ്മറ്റി വിദ്യാഭ്യസ സമിതി പ്രസിഡന്റ് ഉമർ പന്നിയൂർ ചടങ്ങ് ഉത്‌ഘാടനം ചെയ്‌തു. ഹാജിമാർക്കുള്ള ഐ സി എഫിന്റെ ഉപഹാരം സെൻട്രൽ അഡ്മിൻ പ്രസിഡന്റ് ഹസൈനാർ ഹാറൂനി കൈമാറി. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ല്യാർ എഴുതി എസ് വൈ എസ് സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച “അൽ ഹജ്ജ്” എന്ന ഹജ്ജ് പഠന പുസ്തകവും എല്ലാവര്ക്കും വിതരണം ചെയ്‌തു.

ഐ സി എഫ് പ്രൊവിൻസ് പ്രസിഡന്റ് അബ്ദുൽ നാസർ അഹ്‌സനി ആശംസ പ്രഭാഷണം നടത്തി. ഹാജിമാരുടെ പ്രതിനിധികളായി ലുലു ലോജിസ്റ്റിക് വിഭാഗം തലവൻ ജമാൽ കൊടുങ്ങല്ലൂർ , ശഹറുദ്ധീൻ കൊല്ലം എന്നിവർ സംസാരിച്ചു. റിയാദ് സെൻട്രൽ ജനറൽ സിക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും സംഘടനകാര്യ സെക്രട്ടറി അബ്ദുൽ അസീസ് പാലൂർ നന്ദിയും പറഞ്ഞു


Read Previous

നിർധന കുടുംബത്തിലെ കുട്ടികൾക്ക് റിയാദ് കെഎംസിസിയുടെ പെരുന്നാൾ പുടവകൾ നൽകി

Read Next

കേളി കുടുംബസംഗമം സെപ്റ്റംബര്‍ 17ന് നിലമ്പൂരില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »