മക്ക: സുബഹി നമസ്‌കാര ശേഷം ഹജ്ജ് തീര്‍ഥാടകരും മിനായിലെ തമ്പുകളില്‍ നിന്നും പതിനാറു കിലോമീറ്റര്‍ നിന്നും അകലെയുള്ള അറഫാ ലക്ഷ്യമാക്കി നീങ്ങും അറഫയിലെ നമിറാ പള്ളിയില്‍ ഉച്ചയ്ക്ക് നമസ്‌കാരവും അറഫാ പ്രസംഗവും നടക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് വേദിയാവുന്ന അറഫാ സംഗമം ഇന്ന് നടക്കും. ശുഭ്ര വസ്ത്ര ധാരികളായ ഇരുപത് ലക്ഷത്തോളം ഹാജിമാര്‍ ഇന്ന് അറഫാ മൈതാനില്‍ ഒരുമിച്ച് കൂടും.

സൂര്യാസ്തമയം വരെ അറഫ മൈതാനത്തെ ടെന്റുകളിലും ജബലു റഹ്മ എന്ന മലഞ്ചെരുവുകളിലുമാണ് തീര്‍ത്ഥാടകര്‍ കഴിച്ചുകൂട്ടുക അറഫയിലെ നമീറാ മസ്ജിദ് പരിസരവും അറഫാ പര്‍വതവും ഹാജിമാരെക്കൊണ്ട് നിറഞ്ഞു കവിയും. വിവിധ രാജ്യങ്ങളില്‍ നിന്നായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി ഇരുപത് ലക്ഷത്തി ലധികം ഹാജിമാരാണ് എത്തിയിരിക്കുന്നത്.

രോഗികളായ ഹാജിമാരെ ഹെലികോപ്റ്ററിലും ആംബുലന്‍സുകളിലും അറഫയില്‍ എത്തിക്കും അപകടങ്ങളോ മറ്റോ ഉണ്ടായാല്‍ 911 എന്ന ഹെല്‍പ്പ് ലൈനില്‍ ബന്ധ പ്പെട്ടാല്‍ സുരക്ഷാ സേന പ്രത്യേക വിഭാഗം സഹായവുമായി രംഗത്തുണ്ടാകും. തീര്‍ഥാട കര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നു ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷത്തോളം സൈനികരെയാണ് ഹജ്ജ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
