ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളമാണ് മറിഞ്ഞത്. രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ മത്സരങ്ങൾ നിർത്തിവച്ചു.

ഓരോരുത്തരെയായി കരയിലെത്തിച്ചുകൊണ്ടിരിക്കുകയാണ്.ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകരായ 25 ഓളം വനിതകൾ വള്ളത്തിൽ ഉണ്ടായിരുന്നു. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.