മണിപ്പൂരിലെ സാഹചര്യം സംഘര്‍ഷഭരിതമെന്ന് പോലീസ്


മണിപ്പൂരിലെ ചില സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണെന്ന്
പോലീസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെടിവയ്പ്പും സംഘട്ടനങ്ങളുമുണ്ടായതായി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. എന്നിരുന്നാലും മിക്ക ജില്ലകളിലും സ്ഥിതി സാധാരണ നിലയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം തുടരുന്ന പശ്ചാത്ത ലത്തില്‍ സംസ്ഥാനത്തുടനീളം 118 ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കുകയും 326 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന പോലീസും കേന്ദ്ര സേനയും കഴി ഞ്ഞ 24 മണിക്കൂറിനുള്ളില്‍ മലയോര, താഴ്വര ജില്ലകളിലെ പ്രദേശങ്ങളിലും അതി ര്‍ത്തി പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

‘ചുരാചന്ദ്പൂര്‍ ജില്ലയിലെ സമുലംലം ബ്ലോക്കിലെ സമീപ ഗ്രാമങ്ങളായ ചിംഗ്ലാങ്മെയ്, ലാങ്സ എന്നിവിടങ്ങളില്‍ ജൂലൈ 1 അര്‍ദ്ധരാത്രി അക്രമികള്‍ തമ്മില്‍ ഇടയ്ക്കിടെ വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അക്രമത്തില്‍ ഒരാള്‍ മരിച്ചതായും ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ സേന ഉടന്‍ തന്നെ ഓപ്പറേഷന്‍ ആരംഭിക്കുകയും അക്രമികളെ പിന്തിരിപ്പിക്കുകയും ചെയ്തു.’പോലീസ് പറഞ്ഞു. ഇന്ന്, സായുധരായ അക്രമികള്‍ ഇംഫാല്‍ വെസ്റ്റിലെ ലെയ്കിന്താബി, ചിരിക് ഗ്രാമങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. അക്രമികളില്‍ ചിലര്‍ ചിരിക് ഗ്രാമത്തിലെ ഫാം ഹൗസുകള്‍ കത്തിച്ചതായും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.

മെയ് 3 മുതല്‍ മണിപ്പൂര്‍ വ്യാപകമായ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. പട്ടികവര്‍ഗ്ഗ സമുദായത്തിലുള്‍പ്പെടുത്തണമെന്ന മെയ്‌തേയ് മുദായത്തിന്റെ ആവശ്യ ത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിയ കുക്കി ഐക്യദാര്‍ഢ്യ മാര്‍ച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്

മണിപ്പൂർ സർക്കാരിനെ പിരിച്ചുവിടണമെന്ന് യൂത്ത് കോൺഗ്രസ്

Manipur Violence: മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി യൂത്ത് കോൺഗ്രസ്. വടക്കുകിഴക്കൻ സംസ്ഥാനത്ത് അക്രമങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ബിജെപി സർക്കാരിനെ പിരിച്ചു വിടണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന്റെ പേരിൽ ഏതാനും പേരെ ഡൽഹി പോലീസ് കസ്‌റ്റഡിയിലെടുത്തു.

മണിപ്പൂർ വിഷയത്തിൽ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്ലക്കാർഡുകളുമായി നൂറുകണക്കിന് യൂത്ത് കോൺഗ്രസ് പ്രവർ ത്തകർ ദേശീയ തലസ്ഥാനത്ത് ശാസ്ത്രിഭവനു സമീപം പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നീങ്ങുന്നത് തടയാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.

“പ്രധാനമന്ത്രിക്ക് മെട്രോയിൽ യാത്ര ചെയ്യാം, മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് റാലികൾ നടത്താം, മഹാരാഷ്ട്രയിലെ സർക്കാരുകളെ അട്ടിമറിക്കാം, പക്ഷേ അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞില്ല, മണിപ്പൂർ സന്ദർശിക്കില്ല. ഇപ്പോൾ ഏകദേശം 60 ദിവസമായി. അദ്ദേഹംസമാധാനത്തിന് വേണ്ടി പോലും അഭ്യർത്ഥിച്ചില്ല. എന്തുകൊണ്ട്?” ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബിവി ചോദിച്ചു.

“മണിപ്പൂരിലെ ബിജെപി സർക്കാർ എപ്പോഴാണ് പിരിച്ചുവിടുന്നത്? എപ്പോഴാണ് അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക?” അദ്ദേഹം തുടർന്നു ചോദിച്ചു. അതേ സമയം, മെയ് 3 മുതൽ, വടക്കുകിഴക്കൻ സംസ്ഥാനം മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള അക്രമത്തിന് സാക്ഷ്യം വഹിക്കുന്നു. സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കാത്തതിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പ്രതിപക്ഷത്തി ന്റെ കടുത്ത എതിർപ്പ് തുടരുകയാണ്.


Read Previous

ചമ്പക്കുളത്ത് വള്ളംകളിക്കിടെ  വനിതകൾ  തുഴഞ്ഞ വള്ളം മറിഞ്ഞു; രക്ഷാപ്രവർത്തനം  തുടരുന്നു

Read Next

സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ കവര്‍ പേജില്‍ സര്‍ക്കാര്‍ പരസ്യം; സെക്രട്ടറിയുടെ ചെയ്തി അക്കാദമിയുടെ മുഖം നഷ്ടമാക്കിയെന്നു സച്ചിദാനന്ദന്‍; പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് പന്തളം; കൈകള്‍ കോര്‍ത്ത് കരുത്തോടെ’; സാഹിത്യ അക്കാദമി പുകയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular