സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ കവര്‍ പേജില്‍ സര്‍ക്കാര്‍ പരസ്യം; സെക്രട്ടറിയുടെ ചെയ്തി അക്കാദമിയുടെ മുഖം നഷ്ടമാക്കിയെന്നു സച്ചിദാനന്ദന്‍; പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് പന്തളം; കൈകള്‍ കോര്‍ത്ത് കരുത്തോടെ’; സാഹിത്യ അക്കാദമി പുകയുന്നു


അക്കാദമി പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരി ന്റെ പരസ്യം അച്ചടിച്ചത് വിവാദമാകുന്നു. സാഹിത്യ അക്കാദമി പുതുതായി പ്രസിദ്ധീ കരിച്ച 30 പുസ്തകങ്ങളില്‍ കവര്‍ പേജില്‍ ‘കൈകള്‍ കോര്‍ത്ത് കരുത്തോടെ’ എന്ന് തുട ങ്ങുന്ന സര്‍ക്കാര്‍ പരസ്യം അച്ചടിച്ചതാണ് വിവാദമായത്

സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചത് വിവാദമാകുന്നു. സാഹിത്യ അക്കാദമി പുതുതായി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളില്‍ കവര്‍ പേജില്‍ ‘കൈകള്‍ കോര്‍ത്ത് കരുത്തോടെ രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം’ എന്ന് അച്ചടിച്ചതാണ് വിവാദമായത്. സാഹിത്യ അക്കാദമി നടപടിയ്ക്കെതിരെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരനും ഇടത് സാഹിത്യകാരന്മാരും എഫ്ബി പോസ്റ്റുമായി രംഗത്ത് വന്നിട്ടുണ്ട്.

അക്കാദമി പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം അടിച്ച നടപടി തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞ് അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദന്‍ തന്നെ എഫ്ബി പോസ്റ്റ്‌ വഴിയും ഇന്ത്യാ ടുഡേയോട് നടത്തിയ നേരിട്ടുള്ള പ്രതികരണം വഴിയും രംഗത്ത് വന്നപ്പോള്‍ വിവാദത്തിനു മറ്റൊരു മാനം വരുകയും ചെയ്തു. അക്കാദമി നടപടി വിവാദമായിരിക്കെ പ്രതികരണവുമായി അക്കാദമി സെക്രട്ടറി സി.പി.അബൂബക്കര്‍ കൂടിഎഫ്ബി പോസ്റ്റു മായി രംഗത്ത് വന്നതോടെ ചരിത്രത്തിലില്ലാത്ത വിധത്തില്‍ അക്കാദമി വിവാദത്തി ന്റെ കേന്ദ്രബിന്ദുവായി മാറി.

സാഹിത്യ അക്കാദമി പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളുടെ പുറംചട്ടയിൽ പിണറായി സർക്കാർ മാഹാത്മ്യപരസ്യം നൽകിയത് “പിതൃശൂന്യ” തയെ മഹത്വവൽക്കരിക്കുന്ന നടപടിയാണ്. ശക്തമായി പ്രതിഷേധിക്കുന്നു. ഇത് നാണക്കേടാണ്, പരസ്യം അച്ചടിച്ച പുസ്തകങ്ങൾ പിൻവലിച്ച് നഷ്ടം അക്കാദമി സെക്രട്ടറിയിൽ നിന്നും ഈടാക്കണം-എഫ്ബി പോസ്റ്റിനു പിന്നാലെ പന്തളം ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇടത് സാഹിത്യ കാരന്മാരും പുസ്തകത്തില്‍ സര്‍ക്കാര്‍ പരസ്യം പ്രിന്റ്‌ ചെയ്ത നടപടിയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. സംഭവം നാണക്കേടെന്ന് മനസിലാക്കിയാണ് അക്കാദമി സെക്രട്ട റിയും പ്രസിഡനറും രംഗത്ത് വന്നത്.

പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ അനുകൂല പ്രചാരണത്തിന്റെ ഭാഗമായി എന്ത് ചെയ്യും എന്നാവശ്യപ്പെട്ടപ്പോള്‍ അക്കാദമി സെക്രട്ടറി അബൂബക്കറിന്റെ ബുദ്ധിയില്‍ തെളിഞ്ഞതാണ് അക്കാദമി പുതുതായി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ പരസ്യവാചകങ്ങള്‍ ചേര്‍ക്കുക എന്നുള്ളത്. ഇത് അക്കാദമി സെക്രട്ടറി സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു.

അക്കാദമിയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണിതെന്നു മനസിലായെങ്കിലും ഇത് തിരുത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്ത് നിന്നും വന്നില്ല. പുസ്തകങ്ങള്‍ അച്ചടിച്ച് വന്നപ്പോള്‍ കേരളത്തില്‍ ഒരു ഇടത് സര്‍ക്കാരും നേരിടാത്ത നാണക്കേടിലേയ്ക്ക് പിണറായി സര്‍ക്കാര്‍ വഴുതി വീഴുകയും ചെയ്തു. ഇത് മനസിലാക്കിയാണ് രൂക്ഷ പ്രതികരണവുമായി സച്ചിദാനന്ദന്‍ തന്നെ രംഗത്ത് വന്നത്. ‘ഞാന്‍ അറിഞ്ഞ കാര്യമല്ല അത്. അക്കാദമിയില്‍ സെക്രട്ടറിയ്ക്ക് ആണ് അധികാരമുള്ളത്. പക്ഷെ ഇത്തരം കാര്യങ്ങളില്‍ അക്കാദമി സെക്രട്ടറി തീരുമാനമെടുക്കും മുന്‍പ് പ്രസിഡന്റ് ആയ എന്നോട് കൂടി ആലോചിക്കണമായിരുന്നു-സാഹിത്യ അക്കാദമി പ്രസിഡനറും പ്രമുഖ സാഹിത്യകാരനുമായ കെ.സച്ചിദാനന്ദന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി രണ്ട് ടേം ഇരുന്ന ആളാണ് ഞാന്‍. ഇതെങ്കിലും ഇവിടുത്തെ സെക്രട്ടറി ഓര്‍ക്കേണ്ടിയിരുന്നു. കാര്‍ഗില്‍ വിജയദിവസം ആഘോഷിക്കാന്‍ പരിപാടി സംഘടിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യ പ്പെട്ടപ്പോള്‍ എഴുത്തുകാര്‍ യുദ്ധത്തിനു എല്ലാത്തരം യുദ്ധങ്ങള്‍ക്കും എതിരാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു നില്‍ക്കുകയാണ് ഞാന്‍ അക്കാദമി സെക്രട്ടറിയായിരിക്കെ തീരു മാനം എടുത്തത്. ആ രീതിയില്‍ നിലപാടുള്ള ഞാന്‍ ഈ പോസ്റ്റില്‍ ഇരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ പരസ്യവാചകം പുസ്തകങ്ങളുടെ കവര്‍ പേജില്‍ ചേര്‍ത്തത്. അത് ആമുഖത്തിലോ അല്ലെങ്കില്‍ പുസ്തകത്തിന്റെ ബാക്ക് കവറി ലോ ഒന്ന് സൂചിപ്പിക്കുക പ്രയാസമുള്ള കാര്യമല്ല. ഇതൊന്നും ചെയ്യാതെ സെക്രട്ടറി ഏകപക്ഷീയമായാണ് തീരുമാനം എടുത്തത്. അതാണ്‌ വിവാദത്തിനു ഇടവെച്ചത്. ആ പുസ്തകങ്ങള്‍ എല്ലാം തീര്‍ന്നു. അടുത്ത കോപ്പി അടിക്കുമ്പോള്‍ ആ പരസ്യം ഉണ്ടാകില്ല. ചെയ്ത നടപടി തത്ക്കാലം തിരുത്താനും കഴിയില്ല. അടുത്ത യോഗത്തില്‍ ഈ കാര്യം ഉന്നയിക്കും-സച്ചിദാനന്ദന്‍ പറയുന്നു.

സെക്രട്ടറി സി.പി.അബൂബക്കര്‍ നടത്തിയ എഫ്ബി പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ‘പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തെ സംബന്ധിച്ച എംബ്ലം കവറിൽ ഒരുവശത്ത് ചേര്‍ക്കുകയുണ്ടായി. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. അവയുടെ വളരെ കുറച്ച് കോപ്പികൾ മാത്രമാണ് പ്രിന്റ് ചെയ്തിരുന്നത്. എംബ്ലം വെക്കണമെന്ന് ഞാനാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രശ്നത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അബൂബക്കര്‍ എഫ്ബി പോസ്റ്റില്‍ കുറിച്ചു.

അക്കാദമി പ്രസിഡന്റ് തന്നെ സെക്രട്ടറിയുടെ ചെയ്തിക്ക് എതിരെ രംഗത്ത് വന്നതോടെ അക്കാദമിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. സച്ചിദാനന്ദനും സി.പി.അബൂബക്ക റും രണ്ടുപേരും ഇടത് ചിന്തകളുടെ വക്താക്കളുമാണ്. സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം പിബി അംഗം എം.എ.ബേബിയാണ് സച്ചിദാ നന്ദനെ ക്ഷണിച്ചത്.

ഇടത് സര്‍ക്കാരിന്റെ ക്ഷണം തന്നെയാണ് എം.എ.ബേബിയിലൂടെ പുറത്ത് വന്നത്. അതുകൊണ്ട് തന്നെയാണ് സച്ചിദാനന്ദന്‍ ക്ഷണം സ്വീകരിച്ചത്. സച്ചിദാനന്ദന്‍ രീതികള്‍ അദ്ദേഹത്തെക്കാള്‍ നന്നായി ഇടത് നേതാക്കള്‍ക്ക് അറിയുന്നതുമാണ്. സെക്രട്ടറി സ്വേച്ഛാപരമായി തീരുമാനം എടുത്തതുകൊണ്ട് മാത്രമാണ് അക്കാദമി വിവാദത്തില്‍ ചാടിയത്. അക്കാദമി സെക്രട്ടറിയാണ് ചെയ്തതെങ്കിലും ഉത്തരവാദിത്തം സച്ചിദാനന്ദന് കൂടി വന്നു ഭവിച്ചു. അതുകൊണ്ട് തന്നെയാണ് സച്ചിദാനന്ദന്‍ അതിരൂക്ഷമായി പ്രതികരിച്ചത്. സാഹിത്യ അക്കാദമിയുടെ മുഖം നഷ്ടമാക്കിയ വിവാദത്തിന്റെ പരിണാമഗുപ്തി കാത്തിരുന്നു അറിയേണ്ട കാര്യമാണ്.

സച്ചിദാനന്ദന്റെ എഫ്ബി പോസ്റ്റ്‌ ഇങ്ങനെ:

അക്കാദമിയുടെ 30 പുസ്തകങ്ങളിൽ സർക്കാർ emblem ചേർത്തതിനേക്കുറിച്ചുള്ള സെക്രട്ടറിയുടെ വിശദീകരണം താഴെ. ഇക്കാര്യം വേണമെങ്കിൽ തന്നെ പുസ്തകത്തിൻ്റെ രണ്ടാം പേജിൽ ചെറുതായി സൂചിപ്പിച്ചാൽ മതിയായിരുന്നു, അഥവാ റിലീസ് നടന്ന പ്പോൾ പറയുക മാത്രം മതിയായിരുന്നു എന്നാണ് എൻ്റെ വിവേകം പറയുന്നത്. കുറച്ചു കോപ്പികളെ അച്ചടിച്ചിട്ടുള്ളൂ എന്നും ഇനിയുള്ളവയിൽ ഈ രീതി മാറ്റാൻ കഴിയും എന്നും മനസ്സിലാക്കുന്നു. സർക്കാരുകൾ വീഴാനും പുസ്തകങ്ങൾ നിൽക്കാനും ഉള്ളതായതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ അക്കാദമിക്ക് ബാദ്ധ്യതയുണ്ട്.

സി.പി.അബൂബക്കറിന്റെ എഫ്ബി പോസ്റ്റ്‌:

പുസ്തകങ്ങളില്‍ എംബ്ലം ചേര്‍ത്തതുസംബന്ധിച്ച്. ഇടതുപക്ഷജനാധിപത്യമുന്നണിയുടെ രണ്ടാമത്തെ സര്‍ക്കാറിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായുള്ള നൂറുദിനകർമ്മപരിപാടിയിൽ വിവിധസാംസ്‌ കാരികസ്ഥാപനങ്ങള്‍ ഓരോരോ പ്രവര്‍ത്തനപരിപാടികള്‍ ഏറ്റെടുത്തു. കുറെ സെമി നാറുകളും 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവു മാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തത്. ഈ പരിപാടികള്‍ മിക്കവയും പൂര്‍ണ്ണ മായി നടപ്പാക്കാന്‍ അക്കാദമിക്ക് സാധിച്ചു.

പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തെ സംബന്ധിച്ച എംബ്ലം കവറിൽ ഒരുവശത്ത് ചേര്‍ക്കുകയുണ്ടായി. പ്രത്യേ കമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണി ക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. അന്നു തയ്യാറായിക്കൊണ്ടിരുന്ന മുപ്പതു പുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുത്തുകയാണ് ചെയ്തത്. അവയുടെ വളരെ കുറച്ച് കോപ്പികൾ മാത്രമാണ് പ്രിന്റ് ചെയ്തിരുന്നത്. എംബ്ലം വെക്കണമെന്ന് ഞാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഡിജിറ്റൈസേഷനും പുസ്തകങ്ങളുടെ പ്രകാശനപരിപാടിയും ബഹുമാനപ്പെട്ട തൃശ്ശൂര്‍ എം എല്‍ എ ശ്രീ പി ബാലചന്ദ്രനാണ് ഉല്‍ഘാടനം ചെയ്തത്.

എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്നനിലയിലാണ് അതു ചെയ്തത്. ചിലസുഹൃത്തുക്കള്‍ ഒരു മഹാപാതകമെന്ന നിലയില്‍ സോഷ്യല്‍മീഡി യയില്‍ ഇതുചര്‍ച്ച ചെയ്യുന്നുണ്ട്. ചിലപ്രത്യേകസാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാ റുണ്ട്. കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യ മന്ത്രിയാവുന്ന ഒരാളുടെപേര് എങ്ങനെ അക്കാദമിക്ക് അസ്വീകാര്യമാവണമെന്നും എനിക്കറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണ്.

ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെ ങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേക പദ്ധതിയില്‍ അവരുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.

പന്തളം സുധാകരന്റെ എഫ്ബി പോസ്റ്റ്‌

സാഹിത്യ അക്കാദമി പ്രസിദ്ധികരിക്കുന്ന പുസ്തകങ്ങളുടെ പുറംചട്ടയിൽ പിണറായി സർക്കാർ മാഹാത്മ്യപരസ്യം നൽകിയത് “പിതൃശൂന്യ” തയെ മഹത്വവൽക്കരിക്കുന്ന
നടപടിയാണ്.ശക്തമായി പ്രതിഷേധിക്കുന്നു. ഇത് നാണക്കേടാണ്, പരസ്യം അച്ചടിച്ച പുസ്തകങ്ങൾ പിൻവലിച്ച് നഷ്ടം അക്കാഡമി സെക്രട്ടറിയിൽ നിന്നും ഈടാക്കണം.
ഈ വിധേയത്വ നീക്കത്തിനു അക്കാദമി പ്രസിഡന്റും ,ചരുവിലും ,ഇളയിടവും മൗനം വെടിയാത്തത് അടിമത്തംകൊണ്ടാണോ?ഇടതു ബുദ്ധിജീവികൾ സർക്കാർ അപ്പക്കഷ്ണ ത്തിനുള്ള ക്യൂവിലാണല്ലോ? പിണറായി സേവയ്ക്കു വേണ്ടി അക്കാഡമികൾ ധൂർത്തടി ക്കുന്നതും കൊള്ളയടിക്കുന്നതും പൊതുജനങ്ങളുടെ വിയർപ്പിന്റ വിലയാണെന്നുകൂടി മനസ്സിലാക്കുക.


Read Previous

മണിപ്പൂരിലെ സാഹചര്യം സംഘര്‍ഷഭരിതമെന്ന് പോലീസ്

Read Next

ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ മാതാവ് മേരി ജോർജ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular