വിശ്രമ വേള ആനന്ദകരമാക്കാം! ഗൾഫ് എയർ ടിക്കറ്റ് എടുത്താൽ ഇനി സൗജന്യമായി ബഹ്‌റൈൻ ചുറ്റിക്കറങ്ങാം; ട്രാൻസിറ്റ് യാത്രക്കാർക്ക് അടിച്ചുപൊളിക്കാം


മനാമ: ബഹ്‌റൈൻ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവർക്ക് ഈ വിശ്രമ വേള ആനന്ദക രമാക്കാവുന്ന യാത്രാ പദ്ധതി ബഹ്‌റൈൻ ഗൾഫ് എയർ ആവിഷ്കരിച്ചു. ബഹ്‌റൈൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് എയറിന്റെ ട്രാൻസിറ്റ് യാത്രക്കാർക്ക് രാജ്യത്തെ മനോഹരമായ പ്രദേശങ്ങൾ സന്ദർശിക്കാൻ അവസരം കൈവന്നിരിക്കുന്നു.

ബഹ്‌റൈൻ എയർപോർട്ടിൽ 5 മണിക്കൂറിലേറെ വിശ്രമിക്കുന്ന യാത്രക്കാർക്കാണ് ഈ അവസരം ഉണ്ടായിരിക്കുക. ബഹ്‌റൈനിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങങ്ങളിലൂടെ നടത്തുന്ന സൗജന്യ സന്ദർശന ടൂറുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 7 മുതൽ 10 വരെയും ദിവസത്തിൽ രണ്ടുതവണയാണ് ഉണ്ടാവുക.

ബഹ്‌റൈനിലെ വിനോദ, പൈതൃക മേഖലകൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഈ സമയങ്ങളിൽ യാത്രക്കാർക്ക് കാണിച്ചുകൊടുക്കാനും യാത്രക്കാരെ സഹായിക്കാനും ഒരു സ്പെഷ്യലിസ്റ്റ് ടീം യാത്രക്കാർക്കൊപ്പമുണ്ടാകും. യാത്രക്കാരുടെ ട്രാൻസിറ്റ് സമയം ഒരിക്കലും മറക്കാത്ത ഒരു സവിശേഷമായ ടൂറിസം അനുഭവമാക്കി മാറ്റാനാണ് ഗൾഫ് എയർ ഇത്തരം ഒരു പദ്ധതി വിഭാവനം ചെയ്യുന്നത്.

ബഹ്‌റൈൻ വളരെ ചെറിയ രാജ്യം ആയത് കൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്തെ കാഴ്ചകൾ എല്ലാം കണ്ടു തീർക്കാം എന്നതും സവിശേഷതയാണ്. രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നതിനും ഇത്തരം ഒരു യാത്രാ പദ്ധതി ഗുണകരമാകും എന്നാണ് വിലയിരുത്തൽ.

സ്‌ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഏറ്റവും വിരസത അനുഭവപ്പെടുന്ന യാത്രയാണ് വിമാനയാത്ര. മണിക്കൂറുകൾ നീണ്ട കാത്തിരുപ്പ് തന്നെ ട്രാൻസിറ്റ് യാത്രക്കാർക്ക് നേരിടേണ്ടി വരും. ഇതിനൊരു പരിഹാരമുണ്ടായതിൽ പതിവു യാത്രക്കാർ സന്തോഷം പ്രകടിപ്പിച്ചു. എത്രയും വേഗം നാട് പിടിക്കുക എന്നതാണ് ഓരോ പ്രവാസിയുടെയും യാത്രയലക്ഷ്യം അതുകൊണ്ടുതന്നെ നേർട്ടുള്ള വിമാന സർവീസുകളെയാണ് പലരും ആശ്രയിക്കാറ് മറ്റ് വഴികൾ എല്ലാതിരിക്കുകയും യാത്രയാകൂലിയിലെ ചെറിയ ഇളവും പാലയാത്രക്കാരും ട്രാൻസിസ്റ്റ് വിമാന സർവീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇനി ബഹറൈൻ എത്തിയാൽ യാത്രക്കൊപ്പം കാഴ്ചയും കാണാം.


Read Previous

ആദ്യം സെമി സ്പീഡ്, പിന്നെ മതി ഹൈ സ്പീഡ് ട്രെയിന്‍’; റിപ്പോര്‍ട്ടുമായി മെട്രോമാന്‍ ഇ ശ്രീധരന്‍

Read Next

റിയാദ് എയർ നൂറുകണക്കിന് തസ്തികകളിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു. അതിനിടെ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പും നടക്കുന്നു; ജാഗ്രത പാലിക്കണമെന്ന് കമ്പനി13289

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »