കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി


ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മേധാവി എസ്‌കെ മിശ്രയ്ക്ക് വീണ്ടും കാലാവധി നീട്ടിനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മിശ്രയുടെ കാലാവധി ഇനിയും നീട്ടരുതെന്ന 2021ലെ ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി.

സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയെങ്കിലും മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാമെന്ന് സുപ്രീം കോടതി അറിയിച്ചു. സുഗമമായ അധികാരക്കൈമാറ്റം ഉറപ്പാക്കാനാണിത്. ഇഡിയു ടെയും സിബിഐയുടെയും മേധാവിമാര്‍ക്ക് അഞ്ചു വര്‍ഷം വരെ കാലാവധി നീട്ടിനല്‍കുന്നതിനായി കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ നിയമത്തിലും ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റ്ബ്ലിഷ്‌മെന്റ് നിയമത്തിലും കൊണ്ടുവന്ന ഭേദഗതികള്‍ സുപ്രീം കോടതി ശരിവച്ചു.

മിശ്രയ്ക്കു കാലാവധി നീട്ടിനല്‍കിയതിനെയും നിയമഭേദഗതികളെയും ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. മൂന്നാം തവണ യാണ് മിശ്രയുടെ കാലാവധി നീട്ടുന്നത്.


Read Previous

റിയാദ് എയർ നൂറുകണക്കിന് തസ്തികകളിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു. അതിനിടെ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പും നടക്കുന്നു; ജാഗ്രത പാലിക്കണമെന്ന് കമ്പനി13289

Read Next

മണിപ്പൂര്‍ കലാപം ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്തത്’; ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »