ക്ഷേമ പെൻഷൻ വിതരണം ജൂലൈ 14 മുതൽ; 768 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി


തിരുവനന്തപുരം: ജൂലൈ പതിനാല് മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു വേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ധനകാര്യ വകുപ്പ് അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതം 874 കോടി രൂപയാണ് വിതരണം ചെയ്യുകയെന്ന് മന്ത്രി അറിയിച്ചു.

അതേസമയം കേരള കെട്ടിട നികുതി നിയമ (ഭേഭഗതി) ഓർഡിനൻസ് 2023 അംഗീക രിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. 50 വർഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ് ഭേദഗതി ചെയ്യുക. 1973 ഏപ്രിൽ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവിൽ വന്നത്. കെട്ടിടത്തിന്റെ തറ വിസ്തീർണം അടിസ്ഥാന മാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്.

ഈ രണ്ടു നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങൾ നികുതി നിർണ്ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സർക്കാരിന് വലിയ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നികുതി പിരിവ് സുതാര്യവും ഊർജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി.

കേരഫെഡിലെ ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്കരണം 01.07.2019 മുതല്‍ പ്രാബല്യ ത്തിൽ നടപ്പാക്കുന്നതിന് അനുമതി നൽകി. ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ സർക്കാർ അംഗീകാരമുള്ള സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്ക്ക രണം 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രിസഭാ യോഗം വ്യക്തമാക്കി.


Read Previous

മലയാളത്തിന്റെ രണ്ട് മെഗാസ്റ്റാറുകൾ’ മമ്മൂട്ടിയും എംഎ യൂസഫലിയും; അവിചാരിതമായി ലണ്ടനിൽ കണ്ടുമുട്ടി” ചിത്രങ്ങൾ വെെറൽ

Read Next

ജര്‍മനിയിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങൾ : നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ നാലാം ഘട്ടത്തിലേയ്ക്ക് 15 മുതല്‍ അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »