കേളി കുടുംബ സഹായ ഫണ്ട് കൈമാറി


റിയാദ് : കേളീ കലാസാംസ്കാരിക വേദി  മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗമായിരുന്ന സജീവൻ കളത്തിലിന്റെ  കുടുംബസഹായ ഫണ്ട് കൈമാറി.
കണ്ണൂർ പെരളശ്ശേരി മുന്നുപെരിയ സ്വദേശിയായ സജീവൻ അർബുദബാധയെ തുടർന്ന് ഇക്കഴിഞ്ഞ ജൂൺ 3ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു മരണമ ടഞ്ഞത്. കഴിഞ്ഞ 38വർഷമായി ദവാദ്മിയിൽ  സർവ്വീസ് സ്റ്റേഷൻ മേഖലയിലയിൽ  ജോലി ചെയ്തു വരികയായിരുന്നു.

പെരളശ്ശേരി മുന്നുപെരിയയിലെ സജീവന്റെ  വസതിയിൽ ഒരുക്കിയ ചടങ്ങിൽ
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീബ എ വി സജീവന്റെ ഭാര്യക്ക് ഫണ്ട് കൈമാറി.

കേളി അംഗമായിരുന്ന ശ്രീകാന്ത് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ സിപിഐ എം  മൂന്നുപെരിയ ബ്രാഞ്ച് സെക്രട്ടറി രമേശൻ അധ്യക്ഷത വഹിച്ചു.  കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു . കേളി രക്ഷാധികാരി സമിതി അംഗങ്ങളാ യിരുന്ന സജീവൻ ചൊവ്വ, രാജീവൻ ബിപി, കേളി സുലൈ രക്ഷാധികാരി കൺവീനർ അനുരുദ്ധൻ, ബത്ത ഏരിയ കമ്മിറ്റി അംഗം മുരളി കണിയാരത്ത്, സജീവൻ, സഞ്ജയ്‌ , സജീവന്റെ  കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരള  പ്രവാസി സംഘം മാവിലായി ഈസ്റ്റ് യൂണിറ്റ് സെക്രട്ടറിയും കേളി അംഗവുമായിരുന്ന  പി. എം പുരുഷോത്തമൻ യോഗത്തിന് നന്ദി പറഞ്ഞു.


Read Previous

അൽഹസ ഒ.ഐ.സി.സി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

Read Next

നിങ്ങള്‍ക്ക് എന്തും വിളിക്കാം, ഞങ്ങള്‍ ഇന്ത്യയാണ്’; സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പും; മോദിക്ക് രാഹുലിന്റെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »