സ്പീക്കറുടേത് അനാവശ്യ പ്രസ്താവന, പിൻവലിക്കണം; വിശ്വാസവും മിത്തും താരതമ്യം ചെയ്യരുതെന്ന് ചെന്നിത്തല


തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഈ പ്രസ്താവനയാണ് വൻ വിവാദമായത്. വിശ്വാസമൂഹത്തോടൊപ്പം ഉറച്ച് നിൽക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഒരു മതത്തിന്റെയും വിശ്വാസത്തെ ഹനിക്കരുതെന്നാണ് കോൺഗ്രസ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

വിശ്വാസവും മിത്തും തമ്മിലുള്ള താരതമ്യം സ്പീക്കർ നടത്തരുതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവന സ്പീക്കർ എഎൻ ഷംസീർ പിൻവലിക്കാൻ തയ്യാറാവണം. സ്പീക്കറെ തിരുത്തിക്കാൻ സി പി എം തയ്യാറാകണം. ഈ വിഷയത്തിൽ ബിജെപി അനാവശ്യ മുതലെടുപ്പ് നടത്തുകയാണ്. എൻഎസ്എസ് നടത്തുന്ന നാമ ജപ ഘോഷയാത്രയിൽ വിശ്വാസികൾക്ക് പങ്കെടുക്കാം. ശബരിമലയിലും ഇതേ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എൻഎസ്എസ് സംഘപരിവാറിന് എതിരാണെന്നും ചെന്നിത്തല പറഞ്ഞു.


Read Previous

ഗണപതി മിത്തല്ലാതെ പിന്നെന്താ ശാസ്ത്രമോ?; ഷംസീര്‍ പറഞ്ഞതെല്ലാം ശരി; മാപ്പുമില്ല, തിരുത്തുമില്ല

Read Next

ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്തിയിട്ടില്ല, ശാസ്ത്രാവബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങിനെ മതവിരുദ്ധമാകും?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »