സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷകയ്ക്ക് എതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം


ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ അഭിഭാഷയ്ക്ക് എതിരെ അന്വേഷണം നടത്തി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. സമൂഹമാധ്യമത്തില്‍ ഫോളോ വേഴ്സിനെ ആകർഷിക്കാനായി കോടതിയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചു വെന്നതാണ് ഇവർക്കെതിരെയുളള കുറ്റം. മകനെ അപമാനിച്ച പിതാവിനെതിരെ യുഎഇയിലെ കുടുംബ കോടതി കേസെടുക്കാന്‍ ഉത്തവിട്ടുവെന്നായിരുന്നു പ്രചാരണം.

അന്വേഷണത്തിന്‍റെ ഭാഗമായി അഭിഭാഷകയെ പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. വീഡിയോ കെട്ടുകഥയാണെന്ന് ഇവർ സമ്മതിച്ചു. വീഡിയോ വ്യാജമാണെന്ന് ജുഡീഷ്യല്‍ വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുക യും ചെയ്തിരുന്നു.

സമൂഹമാധ്യമത്തില്‍ കൂടുതല്‍ ആളുകളെ ആകർഷിക്കാനായാണ് ഇത്തരത്തിലൊരു വീഡിയോ ചെയ്തതെന്ന് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. കോടതി യുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തി ഇവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നും അധികൃർ അറിയിച്ചു.


Read Previous

സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു | മസ്‌കറ്റില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു, കാര്‍ ഓടിച്ചിരുന്നത് അമ്മ

Read Next

ഇന്ത്യയില്‍ നിന്നുളള കയറ്റുമതി നിരോധനം, യുഎഇയില്‍ അരി ക്ഷാമമുണ്ടാകില്ലെന്ന് വിപണി വിദഗ്ധർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »