സൗദി ക്രൗൺ പ്രിൻസ്​ ഒട്ടകോത്സവത്തിന് തുടക്കമായി​; വിജയികളെ കാത്തിരിക്കുന്നത് 3.83 കോടി രൂപ സമ്മാനം; അവസാന റൗണ്ട് മത്സരം ആഗസ്റ്റ് 28 ന് തുടങ്ങും.


സൗദി: ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന് സൗദിയിൽ തുടക്കമായി. സൗദിയിലെ ത്വാഇഫിൽ ആണ് മത്സരം നടക്കുന്നത്. ക്രൗൺ പ്രിൻസ് ഒട്ടകോത്സവത്തിന്റെ അഞ്ചാം പതിപ്പാണ് ഇപ്പോൾ നടക്കുന്നത്. ഒട്ടകയോട്ട മത്സരത്തിനായി മെെതാനവും മറ്റു സൗക ര്യങ്ങളും ഒരുക്കങ്ങളും ത്വാഇഫ് ഗവർണേറ്റ് പൂർത്തിയാക്കി.

സൗദി കാമൽ ഫെഡറേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഗൾഫ് മേഖലകളിൽ നിന്ന് മാത്രമല്ല, അന്തർദേശീയ തലത്തിൽ നിന്നുവരെ ഒട്ടകയുടമകൾ ഒട്ടകത്തെ ഇറക്കും. അങ്ങനെയായിരിക്കും മത്സരം നടക്കുന്നത്. 350 മത്സരങ്ങൾ ആണ് ആദ്യം നടക്കുക.

സൗദിയുടെ പല ഭാഗത്തും നിരവധി മത്സരങ്ങൾ നടക്കുന്നുണ്ട്. രാവിലെ 6.30 നും വൈകീട്ട് 2.00 മണിക്കും ഇടയിൽ ആണ് പ്രാഥമികതല മത്സരം നടക്കുന്നത്. രാജ്യ ത്തിന്റെ പല ഭാഗത്ത് നിന്നും മത്സരിച്ച് വിജയിക്കുന്നവർ അവസാന റൗണ്ടി എത്തും. അവസാന റൗണ്ട് മത്സരം ആഗസ്റ്റ് 28 ന് തുടങ്ങും.

ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് വലിയ സമ്മാനമാണ്. കഴിഞ്ഞ തവണത്തേക്കാളും സമ്മാനത്തുക വർധിപ്പിച്ചിരിക്കുക യാണ് ഇത്തവണ സംഘാടകർ. ഏറ്റവും കൂടുതൽ പോയിൻറ് നേടുന്ന ഒട്ടകയുടമക്ക് 10 ലക്ഷം റിയാൽ ആണ് ആദ്യഘട്ടത്തിൽ സമ്മാനം നൽകിയിരുന്നത്. എന്നാൽ ഇത് ഇപ്പോൾ ഉയർത്തി 17.5 ലക്ഷം റിയാലായി . അതായത് 3.83 കോടി രൂപ 5.7 കോടി രൂപ യിൽ എത്തും മൊത്തം ചെലവ്. പ്രാദേശികവും അന്തർദേശീയവുമായ ഒട്ടകയുട മകളുടെ വൻസംഘം മത്സരത്തിനായി എത്തിയിട്ടുണ്ട്.

2018 ലാണ് ഈ ഒട്ടകോത്സവത്തിന് തുടക്കം കുറിക്കുന്നത്. ക്രൗൺ പ്രിൻസ് ഒട്ടകോ ത്സവം എന്ന പേരിൽ ആണ് മത്സരം ആരംഭിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടകോത്സവമായി ക്രൗൺ പ്രിൻസ് ഒട്ടകോത്സവം ഇപ്പോൾ മാറി കഴിഞ്ഞു. സമ്മാനത്തുക തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം. സൗദി സംസ്‌കാരത്തിന് വലിയ പ്രത്യേകതകളിൽ ഒന്നാണ് ഇത്. കിരീടാവകാശിയുടേയും കായിക മന്ത്രിയു ടെയും സൗദി ഒട്ടക ഫെഡറേഷന്റെയും പിന്തുണയും ഒട്ടകോത്സവത്തിന് ലഭിക്കുന്നുണ്ട്.


Read Previous

കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്ത് എംഎ യൂസഫലിയും | വിശുദ്ധ ചടങ്ങിലേക്ക് ക്ഷണിച്ചതിന് നന്ദി പ്രകാശിപ്പിച്ച് യൂസഫലി | ചടങ്ങുകള്‍ ആരംഭിച്ചത് പ്രഭാത നിസ്‌കാരം പൂര്‍ത്തിയായ ഉടന്‍ | നേതൃത്വം നല്‍കിയത് മക്ക ഉപ ഗവര്‍ണര്‍

Read Next

ബഹ്‌റൈൻ രാജാവുമായി യു.എ.ഇ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »