ബഹ്‌റൈൻ രാജാവുമായി യു.എ.ഇ പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി


അബുദാബി: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. അബുദാ ബിയിലെ രാജാവിന്‍റെ വസതിയിലായിരുന്നു സന്ദർശനം. കൂടിക്കാഴ്ചയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ഹമദ് രാജാവും യുഎഇയും ബഹ്റൈനും തമ്മിലുള്ള ചരിത്ര പരമായ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തു.

ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍റെ വിയോഗത്തില്‍ ബഹ്‌റൈൻ രാജാവ് അനുശോചനം രേഖപ്പെടുത്തി. ഹമദ് രാജാവിന്‍റെ ഹൃദയംഗമമായ അനുശോചനത്തിന് ഷെയ്ഖ് മുഹമ്മദ് നന്ദി പറഞ്ഞു.

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോട തിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും കൂടികാഴ്ചയില്‍ പങ്കെടുത്തു. യോഗത്തിൽ ദി കിംഗ് ഫോർ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സിന്‍റെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയും പങ്കെടുത്തു.


Read Previous

സൗദി ക്രൗൺ പ്രിൻസ്​ ഒട്ടകോത്സവത്തിന് തുടക്കമായി​; വിജയികളെ കാത്തിരിക്കുന്നത് 3.83 കോടി രൂപ സമ്മാനം; അവസാന റൗണ്ട് മത്സരം ആഗസ്റ്റ് 28 ന് തുടങ്ങും.

Read Next

ഒമാന്‍ സലാലയില്‍ പുതിയ വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »