സമ്മർ ക്യാമ്പ്’ സമ്മർ ഇൻ ദമാം-2023 | വിനോദവു | വിഞ്ജാനവും ഒത്തുചേർന്നു | കുട്ടിത്തം നഷ്ടപ്പെടാത്ത കുട്ടികളും | കുട്ടിത്തം വീണ്ടെടുത്ത മുതിർന്നവരും ക്യാമ്പിന്റെ കാഴ്ച്ചയായി


ദമാം: നവോദയ കേന്ദ്ര കുടുംബവേദിയുടെ നേതൃത്വത്തിൽ ഏകദിന നോൺ റെസി ഡൻഷ്യൽ സമ്മർ ക്യാമ്പ്’ സമ്മർ ഇൻ ദമാം-2023 ദമാം വിനോദത്തിന്റെയും വിഞ്ജാ നത്തിന്റെയും ആവേശവേളയായി. ഫൈസലിയയിൽ ഇരുപത്തി അഞ്ചോളം ഗായകർ ചേർന്നുള്ള സ്വാഗതഗാനത്തോടെയാണ് സമ്മർ ക്യാമ്പിന് തുടക്കമായത്.

വ്യത്യസ്തമായ രീതിയിൽ സിനിമ പേരുകൾ നൽകുകയും അതിൽ നിന്നും നറുക്കെ ടുപ്പിലൂടെ റാക്ക കുടുംബ വേദി അംഗങ്ങളായ ഷേയ്ക്ക് ദാവൂദ് ,റുബീന എന്നിവർ അവിസ്മരണീയമായ അഭിനയമുഹൂർത്തം സമ്മാനിച്ചുകൊണ്ട് രസകരമായ രീതിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സഫീന താജ് ഉദ്ഘാടന സെഷൻ നിയന്ത്രിച്ചു ക്യാമ്പ് കൺവീനർ ടോണി.എം.ആൻറണി ക്യാമ്പിനെകുറിച്ച് വിശദീകരിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

നവോദയ രക്ഷാധികാരി പ്രദീപ് കൊട്ടിയം ആശംസ നേർന്നു.ഇരുന്നൂറോളം കുട്ടികളും നൂറ്റി അമ്പതോളം കുടുംബങ്ങളും ക്യാമ്പിന്റെ ഭാഗമായി.ലിമിറ്റഡ് മെമ്മറി,തിയറി ഓഫ് മൈൻഡ് , സെൽഫ് അവയർനസ്,റിയാക്ടീവ് മെഷീൻ എന്നിങ്ങനെ ആർട്ടി ഫിഷൽ ഇന്റലിജൻസിന്റെ വിവിധ ജനറേഷനെ അടിസ്ഥാനമാക്കിയാണ് ഗ്രൂപ്പുക ൾക്ക് പേരുനൽകിയത് .കുട്ടിത്തം നഷ്ടപ്പെടാത്ത കുട്ടികളും കുട്ടിത്തം വീണ്ടെടുത്ത മുതിർന്നവരും ക്യാമ്പിന്റെ കാഴ്ച്ചയായി.പുതിയ ലോകത്തിന്റെ വിശാലതയെ ഒപ്പിയെടുക്കുന്ന രീതിയിലായിരുന്നു ക്യാമ്പിന്റെ രൂപഭാവങ്ങൾ.

മുഹമ്മദ് ഹാരിസ് നയിച്ച ആർട്ടിഫിഷൽ ഇൻറലിജൻസ്,മെന്റലിസ്റ്റ് മഹേഷ് കാപ്പിൽ നയിച്ച മൈൻഡ് പവർ വർക്ക് ഷോപ്പ് ,ജയൻ തച്ചൻമ്പാറ നയിച്ച നാടക പരിശീലന കളരി,മെമ്മറി ഗെയിമുകളുമായി ദീപക് പോൾ, കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്തങ്ങളായ ഗെയിമുകൾ ,നാടൻ പാട്ടുകൾ,സമാപന സമ്മേളനം ,കലാപരിപാടി കൾ എന്നിവ സമ്മർ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളായി.ക്യാമ്പിലെ പരിപാടി കളും അംഗങ്ങളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിയ പത്രവും സമാപന ചടങ്ങിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു.

കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ,നവോദയ രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, രഞ്ജിത് വടകര, നവോദയ ജനറൽ സെക്രട്ടറി റഹിം മടത്തറ, നവോദയ വൈസ് പ്രസിഡന്റ് മോഹനൻ വെള്ളിനേഴി എന്നിവർ പങ്കെടുത്തു. പരി പാടികൾക്ക് ഉണ്ണി എങ്ങണ്ടിയൂർ, അമൽ ഹാരിസ്,നരസിംഹൻ, സുരേഷ് കൊല്ലം, മനോജ് പുത്തൂരാൻ, ശ്രീകാന്ത് വാരണാസി, ജോഷി,സൂര്യ മനോജ്,ശരണ്യ ക്യഷ്ണദാസ്, അഡ്വ.ആർ.ഷഹന,ജയകുമാർ ജുബൈൽ,അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.


Read Previous

വീണ്ടും കേരളം മികച്ചത്; സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം

Read Next

അഫ്ഷീനയ്ക്ക് കേളിയുടെ അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »