ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
തിരുവനന്തപുരം: സ്പീക്കര്‍ എഎഎന്‍ ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എന്‍എസ്എസ് സംഘടിപ്പിച്ച നാമജപ ഘോഷ യാത്രയ്‌ക്കെതിരെ പൊലീസ് കേസ്. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഇന്നലെ വൈകീട്ട് പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു ഘോഷയാത്ര. ഇതേതുടര്‍ന്ന് ഒരുമണിക്കൂറോളം നേരം എംജി റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു.
എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കണ്ടാല്‍ അറിയുന്ന ആയിര ത്തോളം പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഐപിസി 143,147, 149, 253 അടക്ക മുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. കന്റോണ്‍മെന്റ് പൊലീസ് സ്വമേധയായാണ് കേസ് എടുത്തിരിക്കുന്നത്.