തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പി എയുടെ വസതിയിൽ ആദായനികുതി റെയ്ഡ്


അഴിമതി കേസിൽ കുറ്റാരോപിതനായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ വസതിയിൽ ആദായനികുതി റെയ്ഡ്. പി എ ശങ്കറിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിയുടെ വസതിയിൽ ഉൾപ്പെടെ നടത്തിയ പരിശോധനകളിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

അതേസമയം കേസിൽ ചോദ്യം ചെയ്യാനും സത്യം പുറത്തു കൊണ്ടുവരാനുമുള്ള സർക്കാരിന്റെ അവകാശത്തെ മന്ത്രി തടസ്സപ്പെടുത്തുകയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കിയിരുന്നു. തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഡിഎംകെ നേതാവിന്റെയും ഭാര്യയുടെയും ഹർജികൾ ഇപ്പോൾ പരിഗണിക്കുന്ന സുപ്രീം കോടതിയിലാണ് അന്വേഷണ ഏജൻസി ഇക്കാര്യം അറിയിച്ചുത്.

ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് മന്ത്രിയും ഭാര്യ മെഗലയും സമർപ്പിച്ച ഹർജികളിൽ വിധി പറയുന്നത്. അഴിമതിയു മായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയുടെ അറസ്റ്റ് ശരിവച്ച മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെയാണ് ഈ ഹർജികൾ


Read Previous

രാജസ്ഥാനിലെ കല്‍ക്കരി ചൂളയില്‍ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ; കൂട്ടബലാത്സംഗമെന്ന് സംശയം

Read Next

അറസ്റ്റ് ഇല്ല, കൈക്കൂലിപ്പണവുമായി പിടിയിലായ ബംഗളൂരു പൊലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ചു, 16ന് ഹാജരാവാന്‍ നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »