വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ വിവാദപ്രസ്താവനയെ പ്രതിരോധിക്കാന്‍ തന്റെ മുന്‍ പരാമര്‍ശം ആയുധമാക്കുന്നതിനെ തുടര്‍ന്നാണ് തരൂര്‍ രംഗത്തെത്തിയത്. ‘ഞാന്‍ ഗണേശ ഭക്തനാണ്, ഗണപതിയെ പൂജിച്ചാണ് ദിവസവും വീട്ടില്‍നിന്ന് ഇറങ്ങുക. പക്ഷേ, എനിക്ക് ഗണേശന്‍ ഒരു സങ്കല്‍പ്പമാണ്. അതിനെ ലിട്രലായി എടുക്കരുത്’. എന്റെ സുഹൃത്ത് ഷംസീറിനോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, വിശ്വാസമില്ലാത്ത കാര്യങ്ങളെക്കുറിച്ച് കമന്റടിക്കാതിരിക്കുന്നതാണ് ഭേദം. എന്തിനാണ് മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാതിരിക്കുന്നത്?’, തരൂര്‍ ചോദിക്കുന്നു.

പ്ലാസ്റ്റിക് സര്‍ജറി ഭാരതത്തില്‍ ആരംഭിച്ചു എന്നതില്‍ ഒരു സംശയവുമില്ല എന്നാണ്. റൈനോപ്ലാസ്റ്റി എന്ന മൂക്കിന്റെ ഓപ്പറേഷന്‍ സുശ്രുതൻ ചെയ്തിട്ടുണ്ട്. അത് ലോക ത്തിലെ ആധ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയാണ്. അത് എങ്ങനെ ചെയ്തു, ശസ്ത്രക്രിയാ നടപടികള്‍ എന്താണ്, എന്ത് ഉപകരണം ഉപയോഗിക്കണം എന്നതിക്കെ തെളിവ് കണ്ടുപിടിച്ചിട്ടുണ്ട്. യാഥാര്‍ഥ്യം നോക്കിയാല്‍ ഇത് ഇന്ത്യയുടെ വലിയ അഭിമാന മാണെന്ന് പറയാന്‍ സാധിക്കും. അതിന്റെ ഇടയില്‍ ഗണപതിയുടെ കഥയും മതത്തേയും കൊണ്ടുവരേണ്ട ആവശ്യമില്ല.
‘ദൈവത്തെ പല അവതാരങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും എന്നാണ് ഋഷിമാര്‍ പഠിപ്പിച്ചത്. 330 കോടി പേരുകളും രൂപങ്ങളും നമുക്ക് മനസില്‍ വെക്കാം. അങ്ങനെ യുള്ള സാഹചര്യത്തിലെ കഥയാണത്. അതിനെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്നാണ് അന്ന് പറഞ്ഞത്-തരൂര്‍ വിശദീകരിക്കുന്നു.