ഹൈവേ വികസനം; നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി


ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി യുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ നിതിൻ ഗഡ്‌കരിയുടെ സ്വവസതിയിൽ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. ഡൽഹിയിലെ കേരള ത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസും ചർച്ചയില്‍ പങ്കെടുത്തു.

ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിൽ കേരളത്തിന്റെ വിഹിതമായ 25 ശതമാനം ഒഴിവാക്കി നൽകണമെന്ന് മുഖ്യമന്ത്രി നേരത്തെ അഭ്യർത്ഥിച്ചിരുന്നു. വൻ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത്.

ഈ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കണ മെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.അരമണിക്കൂറിൽ അധികം നീണ്ടുനിന്ന കൂടി ക്കാഴ്‌ചയിൽ കേരളത്തിന് അനുകൂലമായ തീരുമാനം കേന്ദ്രമന്ത്രിയിൽ നിന്നും ലഭിച്ച തായാണ് സൂചന. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.


Read Previous

10, 12 വയസുള്ള സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; പൂവാറില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍

Read Next

ശാസ്ത്രജ്ഞര്‍ ദൈവവിശ്വാസികള്‍; ശാസ്ത്രത്തെ രക്ഷിക്കാന്‍ ഒരു അവതാരത്തിന്റെയും ആവശ്യമില്ല’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »