രാഹുലിന്റെ പ്രസംഗത്തെ മോദി ഭയപ്പെടുന്നു; നടപടി വൈകുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളി: കെ സി വേണുഗോപാല്‍


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കുന്നത് വൈകുന്ന തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. അയോഗ്യനാക്കിയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ രാഹുല്‍ എംപിയായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. അവശേഷിക്കുന്നത് സാങ്കേതിക നടപടികള്‍ മാത്ര മാണ്. അത് വൈകിപ്പിക്കുന്നത് ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗം തടയാന്‍ വേണ്ടിയാണെന്നും വേണുഗോപാല്‍ ആരോപിച്ചു.

സുപ്രീംകോടതി ഉത്തരവ് പുറത്തു വന്നിട്ടും നടപടി വൈകിക്കുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇന്ത്യാ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അഭിഭാഷകനായ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതി വിധി പുറപ്പെടു വിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ വിധി അറിഞ്ഞിട്ടില്ല എന്നു പറയാനാകില്ല.

ഇതുകൂടാതെ സുപ്രീംകോടതി വിധിയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ അടക്കമുള്ള കോപ്പി ലോക്‌സഭ സ്പീക്കര്‍ക്ക് ഇ-മെയിലായും സ്പീഡ് പോസ്റ്റ് മുഖേനയും അയച്ചുകൊടുത്തി ട്ടുണ്ട്. കൂടാതെ ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കരുടെ ജോയിന്റ് സെക്രട്ടറിക്ക് സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് നേരിട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്. എല്ലാ ഫോര്‍മാലിറ്റിയും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്.

ഇനി ലോക്‌സഭ സ്പീക്കറുടെ നടപടി കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്. തിങ്കളാഴ്ച വരെ കാത്തിരിക്കാമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പരമോന്നത കോടതി വിധി പോലും നടപ്പിലാക്കാന്‍ ഞങ്ങളില്ല എന്നാണെങ്കില്‍ കാണാം. എംപി സ്ഥാനം എന്നതു മാത്രമല്ല വിഷയം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചപ്പോള്‍ ആദ്യം അനുവദിക്കാമെന്ന് പറഞ്ഞ സ്പീക്കര്‍ പിന്നീട് തീരുമാനം മാറ്റിയത് എന്തിന്?. ഇതൊക്കെ സാധാരണ ജനങ്ങള്‍ക്ക് മനസ്സി ലാകും. അവര്‍ ബുദ്ധിയുള്ളവരാണ്. രാഹുലിനെ മോദിക്ക് പേടിയാണെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

മണിപ്പൂര്‍ കത്തുമ്പോള്‍ പോലും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ എത്തുന്നില്ല. പ്രധാന മന്ത്രിയെ പാര്‍ലമെന്റില്‍ എത്തിച്ച് മറുപടി പറയിക്കുക ലക്ഷ്യമിട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നത്. എങ്ങനെയും മോദിയെ പാര്‍ലമെന്റിലെ ത്തിക്കുകയാണ് ലക്ഷ്യം. അവിശ്വാസം വിജയിപ്പിക്കാനുള്ള അംഗബലം ഇല്ലെന്ന് പ്രതിപക്ഷ സഖ്യത്തിന് അറിയാം. അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പ്രസംഗിക്കേണ്ടവര്‍ ആരൊക്കെയെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും കെസി വേണു ഗോപാല്‍ വ്യക്തമാക്കി.


Read Previous

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍

Read Next

രഞ്ജിത്ത് വിചാരിക്കുന്ന കാര്യങ്ങളല്ല കേരളത്തില്‍ നടക്കുന്നത്, ഭരിക്കുന്നത് ഇടതുമുന്നണിയാണ്’: സജി ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »