ഐസ്വള്‍: മിസോറാമിലെ മ്യാന്‍മര്‍ അതിര്‍ത്തിയെ റെയില്‍ മാര്‍ഗം ബന്ധിപ്പി ക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള മിസോറാമിലെ എച്ച്ബിച്ചുവ മുതല്‍ സൈരാംഗ് വരെയുള്ള 223 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അന്തിമ ലൊക്കേഷന്‍ സര്‍വേയ്ക്ക് (എഫ്എല്‍എസ്) റെയില്‍വേ ബോര്‍ഡ് അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു.

മേഖലയുടെ തന്ത്രപരമായ പ്രാധാന്യവും സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ടാണ് റെയില്‍വേ മന്ത്രാലയം പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ (എന്‍എഫ്ആര്‍) വ്യക്തമാക്കി. മ്യാന്‍മറിലെ സിറ്റ്‌വെ തുറ മുഖം വഴി വടക്ക് കിഴക്കന്‍ ഭാഗത്തേക്ക് ചരക്ക് കൊണ്ടുപോകുന്നതിനും അതുവഴി ചെലവും സമയവും കുറയ്ക്കാനും ഇതുമൂലം സാധിക്കും.
നിലവില്‍ 51.38 കിലോമീറ്റര്‍ നീളമുള്ള ബ്രോഡ്-ഗേജ് റെയില്‍വേ ലൈന്‍ പദ്ധതി ബൈരാബിക്കും സൈരാംഗിനും ഇടയില്‍ പുരോഗമിക്കുകയാണ്. നിര്‍ദ്ദിഷ്ട പുതിയ ബ്രോഡ്-ഗേജ് ലൈന്‍ ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള വ്യാപാര ബന്ധം പ്രോത്സാ ഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക പുരോഗതിയ്ക്കും ഇത് സഹായിക്കും.