സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ’; ഫ്‌ളൈയിങ് കിസ് വിവാദത്തില്‍ രാഹുലിനെതിരെ പരാതി


ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് അംഗവി ക്ഷേപം കാണിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. ബിജെപി വനിതാ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി.’പ്രസംഗം കഴിഞ്ഞ് പോകുന്നതിന് മുമ്പ് രാഹുല്‍ മോശമായി പെരുമാറി. പാര്‍ലമെന്റിലെ വനിതാ അംഗങ്ങള്‍ ഇരിക്കുന്ന ഒരു പാര്‍ലമെന്റില്‍ ഫ്‌ളൈയിങ് കിസ് നല്‍കാന്‍ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യമല്ലാത്ത പെരുമാറ്റം രാജ്യത്തെ പാര്‍ലമെന്റില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല.’- സ്മൃതി ഇറാനി ആരോപിച്ചു.

മണിപ്പൂര്‍ വിഭജിക്കപ്പെട്ടിട്ടില്ലെന്നും മണിപ്പൂര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും സ്മൃതി ഇറാനി ലോക്‌സഭയില്‍ പറഞ്ഞു. നേരത്തെ മണിപ്പൂരില്‍ ഇന്ത്യ കൊല ചെയ്യപ്പെ ട്ടതായും മണിപ്പൂരിനെ രണ്ടായി വിഭജിച്ചതായും കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാ സ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സ്മൃതി ഇറാനി.

‘രാജ്യത്തിന് പുറത്തേക്ക് പോയ സമയത്ത് ഇന്ത്യയില്‍ ഒരു ബഹുജനമുന്നേറ്റമുണ്ടാകാന്‍ പോകുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്. രാഷ്ട്രീയം മാറ്റാന്‍ കഴിയുന്നവിധം ഈ മുന്നേറ്റത്തെ ഏങ്ങനെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന ചോദ്യമാണ് ഉയരുന്നത്. രാജ്യത്തുടനീളം മണ്ണെണ്ണ പടര്‍ന്നു, ഞങ്ങള്‍ക്ക് വേണ്ടത് ഒരു തീപ്പെട്ടി മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.  രാഹുല്‍ ഗാന്ധി തീപ്പെട്ടി തിരയാന്‍ എവിടെ പോയി?, അമേരിക്ക?, രാഹുലിന് തന്‍സീം അന്‍സാരിയുടെ കൂടെ പരിപാടികള്‍ ഉണ്ടായിരുന്നു. ഇന്ത്യക്കെ തിരെ ശബ്ദമുയര്‍ത്തുന്ന മിന്‍ഹാജ് ഖാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി’- സ്മൃതി ഇറാനി ആരോപിച്ചു.


Read Previous

സംഗീത ആൽബം “സമ്മിലൂനി” പോസ്റ്റർ പ്രകാശനം ചെയ്തു.

Read Next

ഇനി കേരള അല്ല | കേരളം’: സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »