ഇനി കേരള അല്ല | കേരളം’: സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി


കേരളം |തിരുവനന്തപുരം: ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് ‘കേരളം’ എന്ന പേരാക്കി മാറ്റണമെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയമാണ് പിണറായി വിജയന്‍ അവതരിപ്പിച്ചത്.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ ഒന്നി നാണ്. എന്നാല്‍, മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യ സമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നി രുന്ന ആവശ്യമാണെന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു.

ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേരളം എന്നാക്കി ഭേദഗതി വരുത്തുന്നതിനു വേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം മൂന്നു പ്രകാരം കൈ ക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


Read Previous

സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ’; ഫ്‌ളൈയിങ് കിസ് വിവാദത്തില്‍ രാഹുലിനെതിരെ പരാതി

Read Next

30 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്| താമസരേഖയില്ല, രോഗവും തളര്‍ത്തി; അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കറുപ്പയ്യ സൗദിയില്‍ നിന്ന് മടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »