റിയാദ്: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രി യുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ന്യൂഡല്‍ഹിയിലെത്തി.ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്, സൗദി യിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു

18ാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ സൗദി അറേബ്യ യുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഇന്ത്യയില്‍ ഉജ്വല വരവേല്‍പ്.

ജി 20യിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ നയിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തിയതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണത്തിന് മറുപടിയായാണ് സന്ദര്‍ശനം. ഇന്നും നാളെയുമായാണ് ന്യൂഡല്‍ഹിയില്‍ ജി 20 ഉച്ചകോടി നടക്കുന്നത്. എന്നാല്‍ ഒരു ദിവസം കൂടി എംബിഎസ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയില്‍ തങ്ങും.

ന്യൂഡല്‍ഹി: 18ാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഇന്ത്യയില്‍ ഉജ്വല വരവേല്‍പ്.