റിയാദ് : മഞ്ചേശ്വരം മണ്ഡലം കെ എം സി സി സംഘടിപ്പിച്ച “പിരിസപ്പാട്” സ്നേഹ സംഗമം ശ്രദ്ധേയമായി.കാസർകോടിന്റെ തനത് കലാപ്രകടനങ്ങള്‍ക്കും രാഷ്ട്രീയ ചർച്ചകൾക്കും സംഗമം വേദിയായി. സുലൈ ഗോൾഡൻ അബ്ദുൽ ഖാദർ നഗറിൽ കുടുംബങ്ങളടക്കം പങ്കെടുത്ത പരിപാടിയിൽ മഞ്ചേശ്വരം എം എൽ എ അഷ്റഫ് എ കെ എം മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് കുഞ്ഞി കരക്കണ്ടതിന്റെ അധ്യക്ഷത യിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ ഉത്ഘാടനം നിർവ്വഹിച്ചു.
![](https://malayalamithram.in/wp-content/uploads/2023/09/മഞ്ചേശ്വരം-kmcc.jpg)
കുറഞ്ഞ കാലയളവിൽ തന്നെ മഞ്ചേശ്വരം മണ്ഡലത്തിൽ വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന വികസന രംഗത്തും ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്താൻ എം എൽ എ എന്ന നിലയിൽ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ ആരോഗ്യരംഗത്ത് മണ്ഡലത്തെ ഉന്നതിയിലെത്തിക്കാൻ നിരന്തര ശ്രമങ്ങൾ അനിവാര്യമാണെന്നും അതിന് എം എൽ എ എന്ന നിലയിൽ സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുണ്ടെന്നും അദ്ദേഹം ഉറപ്പ് നൽകി. ഗോൾഡൻ അബ്ദുറഹ്മാനെപോലെ ജനകീയ നയ പൊതു പ്രവർത്തകർക്ക് നെരെ പോലീസ് നടത്തുന്ന പ്രതികാര ക്രൂരതകൾക്കെ തിരെ നിശ്ശബ്ദരാവില്ല. ശ്കതമായ പ്രതിഷേധങ്ങൾ നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സെൻട്രൽ കമ്മിറ്റി ചെയർമാൻ എ സലാം ,നാഷണൽ കെ എം സി സി ട്രഷറർ അസീസ് അടുക്ക, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷംസു പെരുമ്പട്ട,ചെയർമാൻ ഖാദർ നാട്ടക്കൽ , മണ്ഡലം സെക്രട്ടറി ഇബ്രാഹിം സഫ മക്ക , ട്രഷറർ ഇസ്ഹാഖ് ഫാൽക്കൺ , ജില്ലാ പ്രസിഡണ്ട് ഷാഫി സെഞ്ച്വറി, ജില്ലാ സെക്രട്ടറി അഷ്റഫ് മീപ്പിരി , റഹീം സോങ്കാൾ തുടങ്ങിയവർ സംസാരിച്ചു .