തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് കുഞ്ഞിനെ കയ്യിലെടുത്ത് ഫയലിൽ ഒപ്പ് വെയ്ക്കുന്ന മേയർ ആര്യ എസ് രാജേന്ദ്രന്റെ ചിത്രമാണ്. ഒരു മാസത്തോളം മാത്രം പ്രായം ഉള്ള കുഞ്ഞുമായാണ് മേയർ തന്റെ ജോലികൾ ചെയ്യുന്നത്.

നിരവധിപേരാണ് ആര്യയ്ക്ക് അഭിനന്ദനം ആയി എത്തിയിരിക്കുന്നത്. കുഞ്ഞുമായി പാർലമെന്റിൽ എത്തി ലോകത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജെസീന്ത ആർഡനോട് ഉപമിച്ചാണ് പലരും പോസ്റ്റ് ഷെയർ ചെയ്യുന്നത്.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിനും കഴിഞ്ഞ മാസം പത്തിനാണ് കുഞ്ഞ് പിറന്നത്. തിരുവനന്തപുരത്തെ എസ്എടി ആശു പത്രിയിൽ ആയിരുന്നു പ്രസവം. ദുവ ദേവ് എന്നാണ് കുഞ്ഞിന്റെ പേര്.
2022 സെപ്റ്റംബറിൽ ആയിരുന്നു ഇവരുടെ വിവാഹം. വളരെ ലളിതമായി നടന്ന വിവാഹവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ബാലസംഘം- എസ് എഫ് ഐ പ്രവർത്ത കാലത്താണ് ആര്യ രാജേന്ദ്രനും സച്ചിനും അടുത്ത സൗഹദത്തിൽ ആവുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബ ങ്ങളും തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. വളരെ ലളിതമായി വിവാഹ നിശ്ചയവും നടന്നു.
ഇവരുടെ വിവാഹക്ഷണക്കത്തും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. രക്ഷിതാക്കളുടെയും വീടിന്റേയും വിവരത്തിന് പകരം സച്ചിൻറെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം ആണ് വിവാഹ ക്ഷണക്കത്തിൽ ഉണ്ടായിരുന്നത്.. ഒന്നാം വിവാഹ വാർഷികത്തിന് ആര്യ പങ്കുവെച്ച കുറിപ്പും വൈറൽ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമ ലേഖനം’ എന്ന കൃതിയിലെ വരികളായിരുന്ന ആര്യ പങ്കുവെച്ചത്.
സി പി എം ചാല ഏരിയാ കമ്മിറ്റി അംഗനാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തി ആയാണ് സച്ചിൻ ദേവ് നിയമ സഭയിലേക്ക് എത്തിയത്.
സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അഗംമാണ് സച്ചിൻ. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻ എസ് എഫ് ഐ സെക്രട്ടറി ആയിരിക്കുമ്പോഴാണ് ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥി യായായി രിക്കുമ്പോൾ ആയിരുന്നു ആര്യ മേയറാകുന്നത്. 21-ാം വയസ്സിലാണ് ആര്യ മേയറാവുന്നത്.