സൗദി ദേശീയദിനം ആഘോഷിച്ച് ദാറുൽ ഫുർഖാൻ മദ്രസ്സ.


റിയാദ് : റിയാദ് അസീസിയ ഏരിയയിൽ പ്രവാസി മലയാളികൾക്കായി പ്രവർത്തി ക്കുന്ന മത പഠന സംരംഭമായ ദാറുൽ ഫുർഖാൻ മദ്രസ്സ സൗദി അറബ്യയുടെ 93 മത്   ദേശീയ ദിനം ആഘോഷിച്ചു. കുട്ടികൾക്ക് വിവിധങ്ങളായ  മത്സരങ്ങളോട് കൂടി നടത്തിയ ആഘോഷ പരിപാടികൾ ഏറെ ആകർഷണീയമായിരുന്നു.

കിഡ്സ്‌, ചിൽഡ്രൻസ് വിഭാഗത്തിൽ ഡ്രോയിങ്, കളറിങ് മത്സരവും, ജൂനിയർ വിഭാഗത്തിൽ പോസ്റ്റർ മെയ്കിങ്, സൗദി ചരിത്ര ക്വിസ് എന്നിവയും സംഘടിപ്പിച്ചു. കുട്ടികളക്കായി സൗദി ചരിത്രത്തിന്റെ ഡോക്യൂമെന്ററി പ്രദർശനവും നടന്നു .ഫായിസ് അബൂബക്കർ കുട്ടികൾക്കായി നടന്ന ക്വിസ് മത്സരത്തെ നിയന്ത്രിച്ചു.

മദ്രസ്സ  അധ്യാപകരായ ഹനീഫ മാസ്റ്റർ, അബ്ദു റസാഖ്‌ സ്വലാഹി, വലീദ് ഖാൻ, അബ്ദു റസാഖ് മൂത്തേടം അമീന, നജ്മ, റൂബി, നജ്മ, സഹല എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാം ഫഹ്‌നസ്, അസ്‌ലം ചാലിയം, സാജിദ് കൊച്ചി എന്നിവർ നിയന്ത്രിച്ചു.

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അസീസിയ ഏരിയയിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ മദ്രസ്സയുടെ പുതിയ അധ്യയന വർഷ അഡ്മിഷൻ തുടരുന്നതായും കൂടുതൽ വിവരങ്ങൾക്കായി 0508859571,0540958675എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും മദ്രസ്സ അധികാരികൾ അറിയിച്ചു


Read Previous

സൗദി ദേശീയദിനാഘോഷത്തിൽ പങ്കാളികളായി കേളിയും

Read Next

സൗദി ദേശീയ ദിനം: അൽഖർജ് കെ.എം.സി.സി രക്തദാനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »