റിയാദ് പുസ്തകമേളയിൽ വൻ തിരക്ക്, ചൈനീസ് ഭാഷയ്ക്ക് നൽകിയ ശ്രദ്ധയെ സൗദിയെ അഭിനന്ദിക്കുന്നു; ആദ്യദിന സെമിനാറില്‍ അതിഥിയായി ചൈന ടുഡേ ദിനപ്പത്രത്തിന്റെ അറബി പതിപ്പിന്റെ എഡിറ്റർ ഇൻ ചീഫ്.


റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആദ്യ ദിവസം തന്നെ വന്‍ ജനപങ്കാളിത്തമാണ് അനുഭവപെടുന്നത്, പുസ്തകമേളയില്‍ ദിവസവും സെമിനാര്‍ ഒരുക്കിയിട്ടുണ്ട് ഇന്ന് നടന്ന ആദ്യ സെമിനാര്‍ ചൈനീസ് സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായി രുന്നു , സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സൗഹൃദബന്ധം വർദ്ധിപ്പിക്കുന്ന തിനെക്കുറിച്ച് സെമിനാറില്‍ ചര്‍ച്ച നടന്നു

സെമിനാറില്‍ പങ്കെടുത്ത ചൈന ടുഡേ ദിനപ്പത്രത്തിന്റെ അറബി പതിപ്പിന്റെ എഡിറ്റർ ഇൻ ചീഫ് ചൈനീസ് പ്രൊഫസർ സുവോ ക്വിന്‍കൊവോ അറബ് ലോകവും ചൈനയും തമ്മിലുള്ള സാംസ്കാരിക, രാഷ്ട്രീയ ബന്ധങ്ങളെ പിന്തുണയ്ക്കുന്നതിനെ ക്കുറിച്ചും ബൗദ്ധിക ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും എടുത്തു പറഞ്ഞു

സൗദി അറേബ്യ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കുന്ന ഗണ്യമായ പുരോഗതിയെ അദ്ദേഹം എടുത്തുകാട്ടി, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്കായി വാതിലുകൾ തുറക്കുന്നതും സാമൂഹിക പുരോഗതി കൈവരിക്കുന്നതിനും പുതിയ തലമുറകൾ ക്ക് അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും രാജ്യത്തിന്റെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും രാജ്യത്തെ ‘ഭൂമിയിലെ സ്വർഗ്ഗം’ ആക്കാനും സൗദി വിഷൻ 2030-നെ അഭിനന്ദിക്കാനും, ചൈന നടത്തുന്ന ശ്രമങ്ങളെ ചൈനീസ് പ്രൊഫസര്‍ അഭിനന്ദിച്ചു.

സൗദിയും ചൈനയും തമ്മിലുള്ള സഹകരണത്തെയും ചൈനീസ് ഭാഷയ്ക്ക് നൽകിയ ശ്രദ്ധയെയും സവിശേഷമായ സൗദി-ചൈനീസ് ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവുമായ ബന്ധങ്ങളും സഹകരണവും മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

നൂറുകണക്കിന് പ്രസാധകരും അപൂർവ ശേഖരണവുമായി റിയാദ് അന്താരാഷ്ട്ര പുസ്തകമേള

സൗദി തലസ്ഥാനമായ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് വന്‍ തിരക്ക് ആണ് അനുഭവപെടുന്നത് കിംഗ് സൗദ് യൂണിവേഴ്സിറ്റിയിൽ ആണ് പുസ്തക മേള നടക്കുന്നത് കലാപരമായ പെയിന്റിംഗുകളുടെയും അപൂർവ ശേഖരണങ്ങളുടെയും ഒരു നിര തന്നെ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

‘പ്രചോദിപ്പിക്കുന്ന ഒരു ലക്ഷ്യസ്ഥാനം‘ എന്ന പ്രമേയത്തിന് കീഴിൽ, മേള സന്ദർശ കർക്ക് വൈവിധ്യമാർന്ന സാംസ്കാരിക അനുഭവമാണ് നല്‍കുന്നത് 800 പവലിയനു കളിൽ ആണ് ഉള്ളത് ഒക്ടോബർ 7 ശനിയാഴ്ച വരെ പുസ്തക മേള നീണ്ടുനില്‍ക്കും സാഹിത്യം, കല, വിജ്ഞാനം തുടങ്ങി ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ മേളയില്‍ ഉണ്ട്

55,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതമായ പ്രദേശം ഉൾക്കൊള്ളുന്ന ഈ ഇവന്റ്, രാജ്യത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംഭവമാണ്. കൂടാതെ, അറബ് മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സമ്മേളനമായി പുസ്തോകോത്സവം മാറും

70 ഫ്രഞ്ച് പ്രസാധകര്‍ അടക്കം 1,800-ലധികം പ്രസാധക കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു. 25-ലധികം അപൂർവ കൈയെഴുത്തുപ്രതികളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട് ,സൗദിയും ഒമാനി ജനതയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സാഹോദര്യ ബന്ധവും പ്രതിഫലിപ്പിക്കുന്നതിനറെ ഭാഗമായി ഒമാൻ ആണ് ഈ വര്‍ഷത്തെ മുഖ്യ വിശിഷ്ടാതിഥി. ഒമാനി ദേശീയ സംസ്കാരം ആഘോഷിക്കുന്ന പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, വിവിധ ഇനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒമാന്റെ പവലിയൻ എക്സിബിഷനിൽ മുഖ്യ ആകര്‍ഷണമാണ്

ഒമാനിലെ നിരവധി സാംസ്കാരിക പ്രതിഭകൾ മേളക്ക് ആതിഥേയത്വം വഹിക്കും, ഒരു ദശലക്ഷത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്ന മേളയില്‍ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ ഒമാന്‍ ഒരുക്കിയിട്ടുണ്ട്

മേളയോടനുബന്ധിച്ച്, പുസ്തക വ്യവസായത്തിന്റെ വിവിധ മുഖങ്ങളും പ്രസാധകർ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര പ്രസാധക സമ്മേളനം ഒക്ടോബർ 4 ന് ചേരും. ലിറ്ററേച്ചർ, പബ്ലിഷിംഗ്, ട്രാൻസ്ലേഷൻ കമ്മീഷൻ സ്പോൺസർ ചെയ്യുന്ന കോൺഫറൻസിൽ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പ്രമുഖ വ്യവസായ പ്രമുഖർ, പ്രസാധകർ, രചയിതാക്കൾ, ഉള്ളടക്ക സ്രഷ്‌ടാക്കൾ, മറ്റ് സ്പെഷ്യലിസ്റ്റുകൾ എന്നിവര്‍ സംസാരിക്കും.



Read Previous

റംല ബീഗത്തിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ അനുശോചിച്ചു

Read Next

യുകെയില്‍ ഇന്ത്യന്‍ സ്ഥാനപതിയെ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍; ഗുരുദ്വാരയില്‍ കടക്കാന്‍ അനുവദിച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »