സിറ്റി ഫ്‌ളവര്‍ 4 മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി; ഒക്ടോബര്‍ 4 മുതല്‍ 7 വരെ


സിറ്റി ഫ്‌ളവര്‍ 4 മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പോസ്റ്റർ പ്രകാശനം റോയൽ പ്രോട്ടോകോൾ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ് നിർവ്വഹിക്കുന്നു

റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന ഏറ്റവും വലിയ വിലകിഴിവ് 4 മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും 4 ദിവസം അതിശയിപ്പിക്കുന്ന വില ക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണിത്. ഒക്ടോബര്‍ 4 മുതല്‍ 7 വരെ നാല് ദിവസങ്ങളിലാണ് അതിശയിപിക്കുന്ന പ്രെമോഷന്‍ നല്‍കുന്നത്

സിറ്റി ഫ്‌ളവർ ബത്ത ഹൈപ്പറിൽ നടന്ന് ഫെസ്റ്റിവൽ ഉൽഘാടനം റോയൽ പ്രോട്ടോ കോൾ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു, നിബിൻ ലാൽ (മാർക്കറ്റിങ് മാനേജർ) ഷാഹിർ (എ ജിഎം) മുഹമ്മദ് മുക്താർ (സീനിയർ മാനേജർ). നൗഷാദ് എ കെ (ഡെപ്യൂട്ടി മാനേജർ) സക്കീർ ഇബ്രാഹിം, റഹ്മത്തുള്ള. ഉണ്ണികൃഷ്ണൻ (സ്റ്റോർ മാനേജേഴ്സ്) തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു

സിറ്റി ഫ്‌ളവര്‍ 4 മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ റോയൽ പ്രോട്ടോകോൾ ഫിസിഷ്യൻ ഡോ. അൻവർ ഖുർഷിദ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്യുന്നു

ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മെഗാ ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പ്രമോഷന്‍ സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ ഷോറൂമുകളിലും ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു


Read Previous

ഏജന്റുമാര്‍ ഉംറ വിസയില്‍ യാചകരെ എത്തിക്കുന്നു; വിമാനത്തില്‍ കയറാനെത്തിയ 16 പേരെ പിടികൂടി

Read Next

കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’- അനിൽ കുമാറിന് ജലീലിന്‍റെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »