
ടെഹ്‌റാന്‍ : മെട്രോ സ്‌റ്റേഷനില്‍ എത്തിയ 16 കാരിയെ ഹിജാബ് നിയമം പാലിച്ചില്ലെ ന്നാരോപിച്ച് ഇസ്ലാമിക് റിപ്പബ്ലികിന്റെ സദാചാര പൊലീസ് നടപടി. ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പെണ്‍കുട്ടിക്ക് ഏര്‍പ്പെടു ത്തിയിരിക്കുന്നത്. അമൃത ഗരവാന്ദ് എന്ന പെണ്‍കുട്ടിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
ടെഹ്‌റാന്‍ സബ്‌വേ മെട്രോ സ്‌റ്റേഷനിലെ വനിതാ പൊലീസുകാരാണ് പെണ്‍കുട്ടിയെ നിയമം പാലിച്ചില്ലെന്ന് ആരോപിച്ച് ആക്രമിച്ചത്. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് കുര്‍ദിഷ് കേന്ദ്രീകൃത അവകാശ സംഘടനയായ ഹെന്‍ഗാവ് വ്യക്തമാക്കി. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ബോധരഹി തയായതെന്നും സുരക്ഷാ സേനയുടെ പങ്കാളിത്തമില്ലെന്നുമാണ് ഭരണകൂടവുമായി ന്ധപ്പെട്ട അധികാരികള്‍ പറയുന്ന വിശദീകരണം.
ടെഹ്റാനിലെ ഫജ്ര്‍ ഹോസ്പിറ്റലില്‍ കര്‍ശന സുരക്ഷയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ കുടുംബത്തിന് പോലും അനുവാദമില്ലെന്ന് ഹെന്‍ഗാവ് സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. തലയിലും കഴുത്തിലും മാരകമായ പരിക്ക് പറ്റിയിരിക്കുന്നത് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോയും സംഘടന പുറത്തുവിട്ടു. ആരോഗ്യ നിലയില്‍ യാതൊരു മാറ്റവും കാണിക്കുന്നില്ലെന്നാണ് അതിനൊടൊപ്പം സംഘാംഗ ങ്ങള്‍ വ്യക്തമാക്കുന്നത്.
ഇറാനില്‍ സ്ത്രീകളുടെ കര്‍ശനമായ വസ്ത്രധാരണ നിയമങ്ങള്‍ ലംഘിച്ചുവെന്നാ രോപിച്ച് അറസ്റ്റിലായ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് ഒരു വര്‍ഷത്തിനു ശേഷമാണ് പുതിയ സംഭവം നടന്നിരിക്കുന്നത്. അന്നത്തെ സംഭവത്തിന്റെ പശ്ചാത്ത ലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും നൂറ് കണക്കിന് ആളുകള്‍ കൊല്ല പ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റിലാവുകയും ചെയ്തു.