ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ്: പ്രഭാഷണരംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ചു വരുന്ന അലിഫിയൻസ് ടോക്‌സിന്റെ മെഗാ എഡിഷന് തുടക്കമായി. പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അലിഫിയൻസ് ടോക്‌സിന്റെ ഒന്നാം ഘട്ട സ്ക്രീനിങ്ങിൽ ആയിരത്തോളം വിദ്യാർത്ഥികൾ വിത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി.
അഞ്ച് ഘട്ടങ്ങളിലായി കെജി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മത്സരത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 30 ന് നടക്കും. 2024 ജനുവരി 19 ന് നടക്കുന്ന മെഗാ ഫിനാലെയിൽ ഓരോ കാറ്റഗറിയിലെയും അഞ്ചുപേർ വീതം മത്സരിക്കും.
അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്മാൻ പാഴൂർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ നേതൃഗുണവും പ്രഭാഷണ വൈദഗ്ദ്യവും രൂപപ്പെടുത്തുന്നതിൽ അലിഫിയൻസ് ടോക്സിന് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്നതിൽ സന്ദേഹമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ അബ്ദുൽ മജീദ്, ഹെഡ്മിസ്ട്രസ് ഹമീദാബാനു, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, പ്രോഗ്രാം കോർഡിനേറ്റർ സുന്ദുസ് സാബിർ എന്നിവർ നേതൃത്വം നൽകി.