പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം; തുറന്നടിച്ച് എകെ ആന്റണി


തിരുവനന്തപുരം: കെപിസിസി പ്രസിഡന്റെ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ തുറന്നടിച്ച് എകെ ആന്റണി. പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം എന്നാണ് മുതിർന്ന നേതാവ് പറഞ്ഞത്. കെപിസിസി നേതൃയോഗത്തിലായിരുന്നു വിമർശനം.

പാര്‍ട്ടിയുടെ നേതൃത്വം എന്നാല്‍ സുധാകരനും സതീശനുമാണ്. ഇരുവരുമാണ് ഐക്യം കൊണ്ടുവരേണ്ടത്. അതില്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയ ണമെന്ന് ആന്‍റണി പറഞ്ഞു. പുതുപ്പള്ളി വിജയത്തിനു പിന്നാലെ നടത്തിയ പ്രസ്മീറ്റി നിടെ ഉണ്ടായ പരസ്യമായ അനൈക്യത്തെ ചൂണ്ടിയായിരുന്നു പ്രവര്‍ത്തക സമിതി യംഗം എ കെ ആന്‍റണിയുടെ വിമർശനം

പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടുപ്രവര്‍ത്തിക്കുമെന്നും ഉത്തരവാദിത്വത്തില്‍ ഭംഗം വരുത്തില്ലെന്നും വി ഡി സതീശന്‍ യോഗത്തില്‍ പറ‍ഞ്ഞു. ആന്‍റണിയുടെ വാക്കുകള്‍ ഉപദേശമായി കണ്ടാല്‍ മതിയെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ കെ സുധാകരന്‍റെ മറുപടി. അതേസമയം, സര്‍ക്കാരിനെതിരായ പ്രചാരണ പരിപാടികള്‍ ക്കായി ഈ മാസം 19 മുതല്‍ കോണ്‍ഗ്രസ് മേഖലാ പദയാത്രകള്‍ തുടങ്ങാന്‍ നേതൃ യോഗത്തില്‍ തീരുമാനമായി. ജില്ലാതല കണ്‍വെന്‍ഷനുകളും വിളിക്കും. ജനുവരി പകുതിയോടെയാവും കെ സുധാകരന്‍റെ കേരളയാത്ര. 


Read Previous

കുവൈറ്റില്‍ അറസ്റ്റിലായ മലയാളി നഴ്സുമാര്‍ക്ക് 23 ദിവസത്തെ തടവിന് ശേഷം മോചനം

Read Next

നിയമന തട്ടിപ്പിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »