രഹസ്യ കൂടിക്കാഴ്ച നടത്തി ഇന്ത്യ-കാനഡ വിദേശകാര്യമന്ത്രിമാര്‍


ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗിന്റെ വധത്തെ ചൊല്ലി ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കം രൂക്ഷമായിരിക്കെ വാഷിങ്ടണില്‍ വിദേശകാര്യ മന്ത്രിമാരുടെ രഹസ്യ കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കാനഡയുടെയോ ഇന്ത്യയുടെയോ വിദേശകാര്യ മന്ത്രാലയങ്ങള്‍ കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്ത സ്ഥരീകരിച്ചിട്ടില്ല.

കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് ഇന്ത്യ വിടാന്‍ സമയപരിധി നല്‍കിയെന്ന റിപ്പോര്‍ ട്ടുകളെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രശ്നം സ്വകാര്യമായി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി ഈ മാസം ആദ്യം പറഞ്ഞിരുന്നു. ‘ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ബന്ധ പ്പെടുന്നുണ്ട്. കനേഡിയന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ ഞങ്ങള്‍ വളരെ ഗൗരവമായി കാണുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ സ്വകാര്യമായി ഇടപെടുന്നത് തുടരും. കാരണം നയതന്ത്ര സംഭാഷണങ്ങള്‍ സ്വകാര്യമായി നടത്തുന്നതാണ് ഏറ്റവും നല്ലത്. ‘, മന്ത്രി വിശദീകരിച്ചു. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കണ മെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു ഈ പ്രതികരണം.

ഇന്ത്യയുടെ ആവശ്യത്തിന് പിന്നാലെ ഏകദേശം 30 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് ക്വാലാലംപൂരിലേക്കോ സിംഗപ്പൂരിലേക്കോ കാനഡ സ്ഥലം മാറ്റിയെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഇന്ത്യയുമായുള്ള ബന്ധം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാനഡ ഉത്തരവാദിത്തപരമായും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും പറഞ്ഞിരുന്നു.

ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലിന് കാരണമായത്. പിന്നാലെ ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യ ശക്തമായി പ്രതികരിച്ചു.

ആരോപണങ്ങളെ ‘അസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പിന്നാലെ ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇതിന് മറുപടിയായി ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കിയിരുന്നു. 2020-ല്‍ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാര്‍ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബി യയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് കൊല്ലപ്പെട്ടത്.


Read Previous

വിദേശ സംഭാവനകള്‍ സ്വീകരിച്ചതിലെ നിയമലംഘനം; ന്യൂസ് ക്ലിക്കിനെതിരെ കേസ് എടുത്ത് സിബിഐ; റെയ്ഡ്

Read Next

ലിംഗ വിവേചനം ആണ് പെണ്‍കുട്ടികള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്രശ്‌നം; നമ്മുടെ പെൺകുട്ടികളെ ശാക്തീകരിക്കാം; ഇന്ന് അന്താരാഷ്ട്ര ബാലികാദിനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »