നിലപാട് കടുപ്പിച്ച് ഇന്ത്യ; ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടു, കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരും; വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്ക‌‌ർ


ന്യൂഡൽഹി: ഇന്ത്യ -കാനഡ ബന്ധത്തിൽ കടുത്ത നടപടിയെടുത്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്ക‌ർ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്നും ഇക്കാര്യ ത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തു വരുമെന്നും ജയശങ്ക‌ർ വ്യക്തമാക്കി. കനേഡിയൻ പൗരന്മാർക്കുള്ള വിസ സർവീസ് തൽക്കാലം തുടങ്ങാനാകില്ലെന്നും അദേഹം അറിയിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ് സർവീസ് നിർത്തിയത്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നൽകുന്നത് പുനഃസ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കാനഡ ഇതിനകം തന്നെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്ന് പിൻവലി ച്ചിട്ടുണ്ട്. ഇന്ത്യ- കാനഡ തർക്കം തുടങ്ങിയ ശേഷം ഇതാദ്യമായാണ് എസ് ജയശങ്കർ ഇത്രയും കടുത്ത നിലപാട് സ്വീകരിക്കുന്നത്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ നേരത്തെ നിർദേശിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും വിയന്ന കൺവെൻഷന്റെ ലംഘനമെന്ന പ്രതികരണം നൽകി. അമേരിക്കൻ പിന്തുണ കിട്ടിയ സാഹചര്യത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്നലെ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഈ സമ്മർദം കാര്യമാക്കുന്നി ല്ലെന്നാണ് ജയശങ്കറിന്റെ നിലപാട്.

ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ കാനഡ ആരോപണമുന്നയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൊട്ടിത്തെറിയിലെത്തിയത്. ആദ്യം ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കി. പിന്നീടാണ് കൂടുതൽ ഉദ്യോഗസ്ഥരുണ്ടെന്ന് ചൂണ്ടിക്കാട്ടി 41 പേരെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടത്.


Read Previous

ഇനി ആഭണങ്ങളിലും കരകൗശല വസ്തുക്കളിലും ഖുർആൻ വാക്യങ്ങൾ എഴുതാൻ പാടില്ല; മുന്നറിയിപ്പുമായി സൗദി

Read Next

ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ പരിഹാസ കഥാപാത്രം: കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »