ഒരു വാചകമെടുത്ത് അനാവശ്യം പറയുന്നു; എന്നും പലസ്തീൻ ജനതയ്ക്കൊപ്പം’; വിശദീകരണവുമായി തരൂർ


തിരുവനന്തപുരം: കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ്. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തി ലെ ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനോട് ഒന്നും പറയാനില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

തന്റെ പ്രസംഗം കേട്ട ആരും അത് ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണെന്ന് വിശ്വസിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനിടെ, ഹമാസ് ഭീകരസംഘടനയാണെന്ന തരൂരിന്റെ പരാമര്‍ശമാണ് വിവാദമായത്.

പലസ്തീൻകാർക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണിൽ വേണമെന്നും തരൂർ ആവശ്യപ്പെട്ടിരുന്നു. വെള്ളം, വൈദ്യുതി, ഇന്ധനം ഒന്നും ഗാസയിൽ കിട്ടുന്നില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും മരിക്കുന്നു. ‘ഇരുമ്പ് വാൾ’ എന്നു പേരിട്ട ഓപ്പറേഷൻ നിർത്താൻ ഇനി എത്ര കുഞ്ഞുങ്ങളുടെ ചോരയിൽ വാൾ മുക്കണം എന്നും തരൂർ ചോദിച്ചിരുന്നു.


Read Previous

ലീഗ് റാലിയില്‍ അപഹസിക്കേണ്ടതോ പരിഹസിക്കേണ്ടതോ ആയി ഒന്നുമില്ല; വിവാദത്തില്‍ തൊടാതെ എംവി ഗോവിന്ദന്‍

Read Next

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അരവിന്ദാക്ഷന്‍റെയും ജിൽസിന്‍റെയും ജാമ്യാപേക്ഷ വിചാരണാകോടതി തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »