കളമശേരി സ്ഫോടനം; കണ്ണൂരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു; പൊലീസ് ചോദ്യം ചെയ്യുന്നു സ്ഫോടനത്തിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു, മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ച നാളെ, സംസ്ഥാനത്ത് വ്യാപക പരിശോധന. പ്രാര്‍ഥനയ്ക്ക് തൊട്ടുമുന്‍പ് നീലക്കാര്‍ പുറത്തേക്ക് പോയി; പ്രതി രക്ഷപ്പെട്ടതോ?; അന്വേഷണം


കണ്ണൂർ: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധയ്ക്കിടെ കണ്ണൂരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിക്കുന്നതിനിടെ സംശയം തോന്നിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഗുജറാത്ത് സ്വദേശിയാണ് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കളമശേരിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലിബിനയാണ് മരിച്ചത്. ഇവരെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട് ഒരാൾ കീഴടങ്ങിയിട്ടുണ്ട്. തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിലാണ് കൊച്ചി സ്വദേശി കീഴടങ്ങിയത്. ബോംബ് വച്ചത് താനാണെന്ന് ഇയാൾ പൊലീസിന് മുമ്പാകെ അവകാശപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം, സ്ഫോടന പരമ്പരകൾക്ക് തൊട്ടുമുമ്പ് കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്തേക്കുപോയ കാറിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും കാർ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് എയർഫോഴ്സിന്റെ ഹെലികോപ്ടർ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്.

കൊച്ചിഉൾപ്പെടെ സംസ്ഥാനത്ത് മുഴുവൻ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപക പരിശോധന നടത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. പട്രോളിംഗും ശക്തമാക്കും. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം ചേരുന്നത്. എല്ലാ കക്ഷികൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.ജനക്കൂട്ടമുള്ള സ്ഥലങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. യുപിയിലും ഡൽഹിയിലും മഹാരാഷ്ട്രയിലും കർശന ജാഗ്രതാ നി‌ർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മുപ്പത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി വെന്റിലേറ്ററി ലാണെന്നും റിപ്പോർട്ടുണ്ട്. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം. പ്രാര്‍ഥന തുടങ്ങുന്നതിന് തൊട്ടു മുന്‍പായി ഒരു നീലക്കാര്‍ അതിവേഗം കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്ന് പുറത്തേക്കു പോകുന്ന തിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ച ആള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറായിരിക്കാം എന്നാണു നിഗമനം.

അതിവിദഗ്ധമായാണ് ബോംബ് നിര്‍മിച്ചിരിക്കുന്നത്. രണ്ടു തവണ സ്‌ഫോടനമുണ്ടായി. ടിഫിന്‍ ബോക്‌സിലാണ് ബോംബ് സൂക്ഷിച്ചിരുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. കളമശേ രിയില്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, സിനിമാ തിയറ്റര്‍, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണ മെന്നും ഡിജിപി നിര്‍ദേശം നല്‍കി.

സമുഹമാധ്യമങ്ങള്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി; പൊലീസ്

കളമശേരി സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു പൊലീസ്. ‘സമൂഹമാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ്. മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ വളര്‍ത്തുന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളിലൂടെയും മറ്റും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്’. പൊലീസ് പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.

കളമശേരിയില്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പൊലീസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, സിനിമാ തിയറ്റര്‍, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പ്രാര്‍ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കണമെന്നും പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു ഡിജിപി നല്‍കിയ സന്ദേശത്തില്‍ പറയുന്നു. കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

കളമശ്ശേരി സ്‌ഫോടനം: ആറ് പേരുടെ നില  ഗുരുതരം, ചികിത്സയിലുള്ളത് 30 പേര്‍: ആരോഗ്യമന്ത്രി

കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത് 52 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 30 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. അതില്‍ 18 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഐസിയുവില്‍ കഴിയുന്ന ആറുപേരുടെ നില ഗുരുതരമാണ്. ഇതില്‍ 12 വയസുള്ള കുട്ടിയുമുണ്ട്. 18 പേരില്‍ രണ്ട് പേര്‍ വെന്റിലേഷനിലാണ്.

37 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സ തേടിയത്. 10 പേര്‍ ഐസി യുവിലും 10 പേര്‍ വാര്‍ഡിലുമുണ്ട്. വാര്‍ഡിലുള്ളവര്‍ക്ക് സാരമായ പൊള്ളലാണ് ഏറ്റിരിക്കുന്നത്. ഇവരെ വൈകുന്നേരം വരെ നിരീക്ഷിച്ചതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഐസിയുവിലുള്ള പത്ത് പേര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ സ്വകാര്യ ആശുപത്രിയിലും പൊള്ളലേറ്റ ആളുകള്‍ ചികിത്സയി ലസാണ്. രാജഗിരിയില്‍ ഒരാള്‍, സണ്‍റൈസില്‍ 2 പേര്‍, ആസ്റ്റര്‍ മെഡിസിറ്റിയില്‍ 2 പേര്‍ എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്കുകള്‍.

തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജിലുള്ള വിദഗ്ധരുടെ ടീം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡിന്റെ നേതൃത്വത്തിലായിരിക്കും മന്ത്രി പറഞ്ഞു.


Read Previous

കളമശേരി സ്ഫോടന പരമ്പര: ബോംബുവച്ചത് താനാണെന്ന് കൊച്ചി സ്വദേശി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

Read Next

കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »