കേരള എൻജിനീയേഴ്‌സ് ഫോറം (KEF) റിയാദ് പേഴ്സണൽ ഫിനാൻസ് ഡിസ്സിപ്ലിൻ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു


കേരള എൻജിനീയേഴ്‌സ് ഫോറം റിയാദ് പേഴ്സണൽ ഫിനാൻസ് ഡിസ്സിപ്ലിൻ എന്ന വിഷയത്തിൽ റിയാദ് മലാസിൽ സെമിനാർ സംഘടിപ്പിച്ചു. പ്രവാസി സമൂഹം വളരെ ഗൗരവകരമായി കാണേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ സാമ്പത്തിക വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള  സെമിനാർ സാമ്പത്തിക വിദഗ്ദ്ധൻ  ശ്രീ. മുഹമ്മദ് ഷംസീർ നേതൃത്വം നൽകി. 

വ്യക്തിഗത ധനകാര്യം, , സാമ്പത്തിക അച്ചടക്കം ,ആസൂത്രണം, പരിജ്ഞാനം ,സമ്പാദ്യ ശീലം, നിക്ഷേപം, റിട്ടയർമെന്റ് ആസൂത്രണം എന്നീ വിഷയങ്ങൾ സെമിനാറിൽ  ചർച്ച ചെയ്യപ്പെട്ടു.

പരിപാടിയിൽ KEF Riyadh പ്രസിഡൻ്റ് എൻജിനീയർ ഹസീബ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇതോടൊപ്പം തൊഴിൽ അന്വേഷകർക്ക് LinkedIn ൻ്റെ ആവശ്യകതയും Linkedin  മുഖാന്തരം നമ്മളുടെ കഴിവുകളെ  പ്രൊമോട്ട് ചെയ്തു  പ്രൊഫൈല്  ബ്രാൻഡ് ചെയ്യാനും അതിലൂടെ പ്രൊഫഷണൽ നെറ്റ്‌വർക് വിപുലീകരിക്കാനും ജോലി സാധ്യത എങ്ങനെ വർദ്ധിപ്പിക്കാം, എന്നീ വിഷയങ്ങളിൽ എൻജിനീയർ ഹംദാൻ ബോധവൽക്കരണം നൽകി. എൻജിനീയർ അമ്മാർ മലയിൽ കൃതജ്ഞത രേഖപ്പെടുത്തി.


Read Previous

റിയാദ് ഐ സി എഫ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി

Read Next

കുദു കേളി പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റിന് പ്രൗഡഗംഭീര തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »